Image

സ്വകാര്യത നല്‍കില്ല, കുടുംബകാര്യങ്ങളില്‍ ഇടങ്കോലിടുന്ന ജോലിക്കാരന്‍; രാപ്പകലിന്റെ വിക്കി പേജ് തിരുത്തി ട്രോളന്മാര്‍

Published on 15 July, 2026
 സ്വകാര്യത നല്‍കില്ല, കുടുംബകാര്യങ്ങളില്‍ ഇടങ്കോലിടുന്ന ജോലിക്കാരന്‍; രാപ്പകലിന്റെ വിക്കി പേജ് തിരുത്തി ട്രോളന്മാര്‍

 

മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ രാപ്പകല്‍. ടി.എ. റസാഖ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. വീട്ടുജോലിക്കാരനായ മമ്മൂട്ടി ആ കുടുംബത്തിന്റെ താങ്ങും തണലുമാകുന്നതായിരുന്നു കഥയുടെ പ്ലോട്ട്. എന്നാസ് ഇപ്പോഴിതാ മമ്മൂട്ടിയുടെ കൃഷ്ണന്‍ എന്ന കഥാപാത്രത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നു.

മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണന്‍ എന്ന കഥാപാത്രം സിനിമയില്‍ മറ്റ് വ്യക്തികള്‍ക്ക് സ്വകാര്യത നല്‍കാത്ത ആളാണെന്നും എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന ആളാണെന്നും തമാശ രൂപേണയുള്ള വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിക്കിപീഡിയ പേജിലെ വിവരങ്ങള്‍ അത്തരത്തില്‍ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

വലിയൊരു കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങളില്‍ യാതൊരു ആവശ്യവുമില്ലാതെ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ എന്നാണ് വിക്കിയില്‍ ട്രോളന്മാര്‍ വരുത്തിയ മാറ്റം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പൊതുമാലിന്യമാണെന്നും പുതിയ പ്ലോട്ടില്‍ പറയുന്നുണ്ട്. ചിത്രത്തിലെ നായകന്‍ വിജയരാഘവന്‍ ആണെന്നും മാറ്റം വരുത്തിയിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം ശാരദയും പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തില്‍ വിജയരാഘവന്‍, നയന്‍താര, ബാലചന്ദ്ര മേനോന്‍, ഗീതു മോഹന്‍ദാസ് തുടങ്ങീ വലിയ താരനിര അണിനിരന്നിരുന്നു.


 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക