
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബല്‍റ്റ് എന്ന ചിത്രത്തിന് തുടക്കമായി. കായികമന്ത്രി ഒ.ജെ. ജെനീഷാണ് ടൈറ്റില്‍ പ്രകാശനം നടത്തിയത്.
ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സ്, കൈലാഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍. ഷംസുദ്ദീന്‍, വേണു ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
കിഴക്കന്‍ മലയോര ഗ്രാമത്തിലെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ആളും അര്‍ത്ഥവും മനോബലവുംകൊണ്ടും ആര്‍ക്കും പ്രതിരോധിക്കാന്‍ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിക്കു പുറമേ വിജയരാഘവന്‍, ഷൈന്‍ ടോം ചാക്കോ, ജഗദീഷ് ശ്രുതി രാമചന്ദ്രന്‍, അശോകന്‍ ബോബി കുര്യന്‍, അലന്‍സിയര്‍, വിഷ്ണു അഗസ്ത്യ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പില്‍ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സാന്ദ്ര ചന്ദ്രന്‍, എയ്ക ദേവ്, നിധിന്‍ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
തിരക്കഥ - സുരേഷ് ഗോപാലന്‍, ക്രിയേറ്റീവ് കോണ്‍ടി ബ്യൂട്ടര്‍-ബോബി സഞ്ജയ്. ഗോവിന്ദ് വസന്തയുടേതാണു സംഗീതം -ഛായാഗ്രഹണം - ബിനേന്ദ്ര മേനോന്‍. എഡിറ്റിംഗ് - സൂരജ് ഇ.എസ്. കലാസംവിധാനം - അജയന്‍ മങ്ങാട്. കോസ്റ്റിയം ഡിസൈന്‍- സമീരാ സനീഷ്. സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സാഗര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ്.
ജൂലൈ പതിനഞ്ചു മുതല്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. പിആര്‍ഒ-വാഴൂര്‍ ജോസ്.