Image

തീക്ഷ്ണഭാവത്തില്‍ മോഹന്‍ലാല്‍, ദൈന്യതയോടെ വിസ്മയ; തുടക്കം ഓഗസ്റ്റ് ഏഴിന്

Published on 15 July, 2026
 തീക്ഷ്ണഭാവത്തില്‍ മോഹന്‍ലാല്‍, ദൈന്യതയോടെ വിസ്മയ; തുടക്കം ഓഗസ്റ്റ് ഏഴിന്

തീഷ്ണമായ ഭാവത്തോടെമോഹന്‍ലാല്‍, അല്പംദൈന്യഭാവത്തില്‍ വിസ്മയ, നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവ ഭാവവുമായി ആശിഷ്, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ പുറത്തുവിട്ട പുതിയ പോസ്റ്റര്‍ ആണിത്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തും.

2018എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 37-ാമത് ചിത്രമാണിത്.

ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്‌സ് ബിജോയ്. ഛായാഗ്രഹണം -ജോമോന്‍ ടി. ജോണ്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍. ചീഫ് അ സോസിയേറ്റ് ഡയറക്ടര്‍ - സൈലക്‌സ് ഏബ്രഹാം. ഫിനാന്‍സ് കണ്‍ട്രോളര്‍ - മനോഹരന്‍ കെ. പയ്യന്നൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്. പിആര്‍ഒ-വാഴൂര്‍ ജോസ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക