Image

തിരിച്ചറിഞ്ഞാല്‍ 100 യൂറോ സമ്മാനമെന്ന് പന്തയം; ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ് ധ്യാന്‍

Published on 15 July, 2026
 തിരിച്ചറിഞ്ഞാല്‍ 100 യൂറോ സമ്മാനമെന്ന് പന്തയം; ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ് ധ്യാന്‍

 

അയര്‍ലണ്ടില്‍ കണ്ടുമുട്ടിയ യുവാവിനെ തിരിച്ചറിഞ്ഞാല്‍ 100 യൂറോ സമ്മാനമെന്ന് പന്തയം. ഒരൊറ്റ നോട്ടത്തില്‍ സഹനടനെ തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. 2016-ല്‍ റിലീസായ ഒരേ മുഖം എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച ഉണ്ണി കെ. കാര്‍ത്തികേയന്‍ എന്ന നടനെയാണ് ഒരു വേദിയില്‍ വച്ച് ധ്യാന്‍ ഒരൊറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞത്.

അയര്‍ലണ്ടില്‍ നടന്ന ഒരു പരിപാടിയിലെ വേദിയില്‍ സംസാരിക്കുന്നതിനിടയിലാണ് കാണികളുടെ കൂട്ടത്തില്‍നിന്ന കുമരകം സ്വദേശിയും നടനും ഗായകനുമായ ഉണ്ണി കെ. കാര്‍ത്തികേയനെ ധ്യാന്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നത്. നാട്ടില്‍ ഉണ്ടായിരുന്ന ആളല്ലേ എന്ന് ധ്യാന്‍ ചോദിച്ചതോടെയാണ് രസകരമായ രംഗങ്ങളുടെ തുടക്കം.

താന്‍ ആരാണെന്ന് കൃത്യമായി പറഞ്ഞാല്‍ നൂറ് യൂറോ സമ്മാനം നല്‍കാമെന്നായി ഉണ്ണി. എന്നാല്‍, ഒട്ടും ആലോചിക്കാതെതന്നെ നമ്മള്‍ 'ഒരേമുഖം' സിനിമയില്‍ ഒന്നിച്ചുണ്ടായിരുന്നു എന്ന് ധ്യാന്‍ പറയുകയായിരുന്നു. പത്ത് വര്‍ഷത്തോളമായിട്ടും ധ്യാന്‍ തന്നെ ഇന്നും ഓര്‍ത്തിരിക്കുന്നുവെന്ന സത്യം വലിയ ഞെട്ടലോടെയും സന്തോഷത്തോടെയുമാണ് ഉണ്ണിയും വേദിയിലുണ്ടായിരുന്നവരും കേട്ടത്.

താരത്തിന്റെ ഈ ഓര്‍മശക്തിയെയും സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ കമന്റുകള്‍ അയയ്ക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക