Image

'വി ബസേലിയൻ' അലുംനി അസോസിയേഷന്റെ വാർഷിക പൊതുയോഗം ജൂലൈ 25ന് ന്യൂയോർക്കിൽ

Published on 15 July, 2026
'വി ബസേലിയൻ' അലുംനി  അസോസിയേഷന്റെ വാർഷിക പൊതുയോഗം ജൂലൈ 25ന് ന്യൂയോർക്കിൽ

 

കോട്ടയം ബസേലിയസ് കോളേജ് അലുംനി  അസോസിയേഷ(വി ബസേലിയൻ)ന്റെ വാർഷിക പൊതുയോഗം ജൂലൈ 25-ന് ന്യൂയോർക്കിൽ നടക്കുന്നു . വാലി കോട്ടേജിലുള്ള മലബാർ പാലസിൽ (44 NY Route 303, Valley Cottage, NY 10989) വൈകുന്നേരം 6 മണിക്കാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഈ യോഗത്തിൽ വെച്ച് നടക്കും.   സ്കോളർഷിപ്പ് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരങ്ങളും, വാർഷിക വരവുചെലവ് കണക്കുകളുടെ അവതരണവും യോഗത്തിൽ ഉണ്ടായിരിക്കുന്നതാണ്. അലുംനി അസോസിയേഷനിലെ എല്ലാ അംഗങ്ങളും യോഗത്തിൽ വന്ന് പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

പ്രസിഡന്റ്: എബ്രഹാം ഇട്ടി – 917-515-5582

സെക്രട്ടറി: ഷാജി വർഗീസ് – 862-812-4371

ട്രഷറർ: ജാൻസി ആലുങ്കൽ – 914-473-0894

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക