
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്ലീബാദാസ സമൂഹത്തിന്റെ മധ്യമേഖലാ സമ്മേളനം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു. സ്ലീബാദാസ സമൂഹം അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനവശാക്തീകരണ വിഭാഗം - കരുതല്‍ ഡയറക്ടര്‍ ഫാ. ബന്യാമിന്‍ ശങ്കരത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളെ പറ്റി വിഷയാവതരണം നടത്തി. ഇടവക വികാരി ഫാ. ആന്‍ഡ്രൂസ്. ടി. ജോണ്‍, ഫാ.തോമസ് മ്യാലില്‍, ഫാ.സോമു.കെ. ശാമുവേല്‍, ഫാ.സജിന്‍ സാബു പാട്ടത്തില്‍, ഫാ. ബേസില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, നിരണം ഭദ്രാസനങ്ങളില്‍ നിന്നുള്ള വൈദികരും, സ്ലീബാദാസ സമൂഹം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു
ചിത്രം : സ്ലീബാദാസ സമൂഹം മധ്യമേഖലാ സമ്മേളനം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മലങ്കരസഭയുടെ ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.