Image

സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് വനിതാ ശാക്തീകരണം നിര്‍ണ്ണായകം: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

Published on 15 July, 2026
 സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് വനിതാ ശാക്തീകരണം നിര്‍ണ്ണായകം: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

 

കോട്ടയം : വനിതകള്‍ സഭയിലും സമൂഹത്തിലും നവ ജ്യോതികളായി പ്രകാശിക്കണമെന്നും വനിതകളുടെ ശാക്തീകരണം സഭയുടെയും  സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് സുപ്രധാനമാണെന്നും  ഡോ. യൂഹാനോന്‍ മാര്‍ ദീസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ്  സഭയുടെ സാമൂഹിക വികസന സംഘടനയായ നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത്  പുതുപ്പള്ളി പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോംസ് വൈസ് പ്രസിഡന്റ് ഫാ. ബോബി പീറ്റര്‍ അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, കേന്ദ്ര  ഡയറക്ടര്‍  ഡോ.സിബി തരകന്‍, ജനറല്‍ സെക്രെട്ടറി ശാന്തമ്മ വര്‍ഗ്ഗീസ് , ട്രഷറാര്‍ റീറ്റ വര്‍ഗ്ഗീസ്, ഇടവക വികാരി ഫാ.ആന്‍ഡ്രൂസ് പി.ജോണ്‍,   ഭദ്രാസന വൈസ് പ്രസിഡന്റ്റ്   ഫാ. നിബു കെ. ഇട്ടി , ഭദ്രാസന ഡയറക്റ്റര്‍ ജെയിംസ്‌കുട്ടി പി.ചാക്കോ, സോണല്‍ സെക്രട്ടറി സിസി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംരംഭകത്വവും വനിതാ ശാക്തീകരണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗങ്ങളായ രശ്മി ജയപ്രകാശ്, ശ്രുതി കെ.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ യൂണിറ്റുകള്‍ നിര്‍മ്മിച്ച  ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിതരണവും ഉണ്ടായിരുന്നു.

സംഘടനയുടെ ഭദ്രാസന ഭാരവാഹികളും  വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടെ അഞ്ഞൂറോളം പ്രതിനിധികള്‍  യോഗത്തില്‍ പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക