Image

ആദമേ നീയെവിടെ ? (കവിത: ജയൻ വർഗീസ്)

Published on 15 July, 2026
ആദമേ നീയെവിടെ ? (കവിത: ജയൻ വർഗീസ്)

ആദമേ, ആദമേ നീയെവിടെ ? 
ദൈവം വേദനയോടെ തിരക്കി 
ഘന മേഘ ഗർജ്ജന - 
യിടിവെട്ടു പോലെയ
തെവിടെയും പൊട്ടിത്തെറിച്ചു…..! 
“ അറിയുന്നു ഞാൻ നീന 
ക്കരുതെന്നു കൽപ്പിച്ച 
പറുദീസാ തേൻ പഴം തിന്നു? “

“ അടിയനിതാ നിന്റെ 
തിരുമുമ്പിലെത്തുവാൻ 
വിറയലാ “ ണൊ -
ളിവിലാണിപ്പോൾ.
ഒരു നിമിഷത്തിന്റെ 
ലഹരി യിലവിടുത്തെ - 
യരുതെന്ന യാജ്ഞ മറന്നു !

അരയിൽ നിന്നരയടി 
തൂങ്ങി കിടക്കുന്നോ 
രവയവം നീ തന്നിരുന്നു? 
ജനുവിൻ സ്പെയർ പാർട്ടു 
പോലെയൊന്നവളുടെ 
അരയിലുമുണ്ടായിരുന്നു

ഒരു കരി നാഗ ഡെമോൺ -
സ്‌ട്രേഷനിൽ ഞങ്ങ -
ളിണ ചേർന്നു നാണമറിഞ്ഞു !
അത്തി പത്രങ്ങളാൽ 
വസ്ത്രങ്ങൾ തുന്നിയാ 
പ്രത്യേക ഭാഗം മറച്ചു.

മനസ്സറിഞ്ഞവിടുന്നീ - 
യടിയങ്ങൾക്കേകിയോ - 
രവയവ ദാന മഹത്വം 
രഹസ്യമായ്‌ വച്ചത് 
ശരിയല്ലാ തേൻ പഴം 
അരുതെന്ന കൽപ്പന മൂലം ?    

ഇത്ര സുഖം തരും 
മീ ഭാഗം സൃഷ്ടിച്ച 
തെത്ര മനോഹര ദാനം !  
മൊത്തിക്കുടിച്ചു പോയ് 
ശിക്ഷയായ് നീ തന്ന 
പറുദീസ പടിയിറങ്ങുന്നു. “ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക