Image

ബേസില്‍ ജോസഫിന്റെ അല്ലു അര്‍ജുന്‍ ചിത്രത്തിന് പോള്‍സണ്‍ സ്‌കറിയയുടേയും അനിരുദ്ധന്റേയും തിരക്കഥ

Published on 15 July, 2026
ബേസില്‍ ജോസഫിന്റെ അല്ലു അര്‍ജുന്‍ ചിത്രത്തിന് പോള്‍സണ്‍ സ്‌കറിയയുടേയും അനിരുദ്ധന്റേയും തിരക്കഥ

തെലുങ്കിലെ യുവ സൂപ്പർ താരം അല്ലു അർജ്ജുനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രത്തിന് രചന നിർവ്വഹിക്കാൻ കാതൽ ദ കോർ, നെയ്മർ, അതിരടി എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ പോൾസൺ സ്ക്കറിയയും മിന്നൽ മുരളി, പടയോട്ടം, അതിരടി എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധനും. 

ഒരു സൂപ്പർ ഹീറോ സബ്ജക്ടാണ് ബേസിൽ അല്ലുവിന് വേണ്ടി ഒരുക്കുന്നതെന്നാണ് വിവരം. അല്ലുവിന്റെ ഫാമിലി ബാനറായ ഗീതാ ആർട്സാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ അറ്റ്ലീ സംവിധാനം ചെയ്യുന്ന രാക്കയിലഭിനയിച്ച് വരുന്ന അല്ലു അർജ്ജുൻ ഡിസംബറോടെ ആ ചിത്രം പൂർത്തിയാക്കും. ലോകേഷ് കനകരാജ് ചിത്രം, പുഷ്പ 3 എന്നിവയാണ് ബേസിൽ ചിത്രത്തിനൊപ്പം അടുത്ത വർഷം അല്ലുവിന്റെ പരിഗണനയിലുള്ള മറ്റ് രണ്ട് പ്രോജക്ടുകൾ. @alluarjunonline @ibasiljoseph @paulsonskaria @arun_anirudhan_ @geethaarts #

ബേസില്‍ ജോസഫിന്റെ അല്ലു അര്‍ജുന്‍ ചിത്രത്തിന് പോള്‍സണ്‍ സ്‌കറിയയുടേയും അനിരുദ്ധന്റേയും തിരക്കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക