Image

കോപ്പൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാൾ കൊടിയേറ്റ് ജൂലൈ 17-ന്; തിരുനാൾ ആഘോഷങ്ങൾ 27 വരെ

മാർട്ടിൻ വിലങ്ങോലിൽ Published on 14 July, 2026
കോപ്പൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാൾ കൊടിയേറ്റ് ജൂലൈ 17-ന്; തിരുനാൾ ആഘോഷങ്ങൾ 27 വരെ

കോപ്പൽ (ഡാളസ്): കോപ്പൽ സെന്റ് അൽഫോൻസാ സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവം ജൂലൈ 17 മുതൽ 27 വരെ ഭക്തിപൂർവ്വം ആഘോഷിക്കും.

തിരുനാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റം ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 7:00 മണിക്ക് നടക്കും. തുടർന്ന് അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണവും ഫാ. മാത്യൂസ് കെ. മുഞ്ഞനാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.

തിരുനാൾ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ താഴെ പറയുന്ന ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്:

തിരുനാൾ സമയവിവരങ്ങൾ:

ജൂലൈ 17 (വെള്ളി - ഷിക്കാഗോ രൂപതാ ദിനം): വൈകിട്ട് 6:00-ന് ദിവ്യകാരുണ്യ ആരാധന, 7:00-ന് കൊടിയേറ്റ്, തുടർന്ന് വിശുദ്ധ കുർബാന.
ജൂലൈ 18 (ശനി - മുതിർന്ന പൗരന്മാരുടെ ദിനം): വൈകിട്ട് 6:00-ന് ദിവ്യകാരുണ്യ ആരാധന, 7:00-ന് വിശുദ്ധ കുർബാന (കാർമ്മികൻ: ഫാ. ജോസ് കാട്ടേക്കര CMI).

ജൂലൈ 19 (ഞായർ - സി.സി.ഡി വിദ്യാർത്ഥി ദിനം): രാവിലെ 7:00-ന് മലയാളം കുർബാന, 9:00-ന് ഇംഗ്ലീഷ് കുർബാന. വൈകിട്ട് 5:00-ന് അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണം, തുടർന്ന് വിശുദ്ധ കുർബാനയും ലദീഞ്ഞും (കാർമ്മികൻ: ഫാ. എബ്രഹാം തോമസ്).

ജൂലൈ 20 (തിങ്കൾ - രോഗികൾക്കായുള്ള പ്രാർത്ഥനാ ദിനം): വൈകിട്ട് 6:00-ന് ദിവ്യകാരുണ്യ ആരാധന, 7:00-ന് വിശുദ്ധ കുർബാന (ഇംഗ്ലീഷിൽ - കാർമ്മികൻ: ഫാ. മൈക്കിൾ ജെയിംസ്).

ജൂലൈ 21 (ചൊവ്വാ - സെന്റ് തോമസ് ഡേ): വൈകിട്ട് 6:00-ന് ദിവ്യകാരുണ്യ ആരാധനയും അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണവും, 7:00-ന് വിശുദ്ധ കുർബാന (കാർമ്മികൻ: ഫാ. ബിൻസ്
ചേത്തലിൽ).

ജൂലൈ 22 (ബുധൻ - വിശുദ്ധ യൗസേപ്പിതാവിന്റെ ദിനം): വൈകിട്ട് 6:00-ന് ദിവ്യകാരുണ്യ ആരാധനയും അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണവും, 7:00-ന് വിശുദ്ധ കുർബാന (ഇംഗ്ലീഷിൽ - കാർമ്മികൻ: ഫാ. കെവിൻ
മുണ്ടക്കൽ).

ജൂലൈ 23 (വ്യാഴം - വിശുദ്ധ യൂദാശ്ലീഹായുടെ ദിനം): വൈകിട്ട് 6:00-ന് ദിവ്യകാരുണ്യ ആരാധനയും അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണവും, 7:00-ന് വിശുദ്ധ കുർബാന (കാർമ്മികൻ: ഫാ. സോജൻ ജോർജ്).

ജൂലൈ 24 (വെള്ളി - സെന്റ് മേരീസ് ദിനവും കുടുംബദിനവും-വൈകിട്ട് 4:50-ന് ദിവ്യകാരുണ്യ ആരാധന, 5:30-ന് ഇംഗ്ലീഷ് കുർബാന (കാർമ്മികൻ: ഫാ. സാം കുട്ടപ്പശ്ശേരി). വൈകിട്ട് 7:00 മുതൽ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ (ഫാമിലി ഡേ).

ജൂലൈ 25 (ശനി - കൂടുതുറക്കൽ ശുശ്രൂഷ): വൈകിട്ട് 4:30-ന് ദിവ്യകാരുണ്യ ആരാധന, 5:30-ന് വിശുദ്ധ കുർബാന (കാർമ്മികൻ: ഫാ. ക്രിസ്റ്റീൻ പുതിയകുന്നേൽ).

തുടർന്ന് ‘ലൈവ്’ തട്ടുകടയും ‘സ്വരരാഗസന്ധ്യ 2026’ ഗാനമേളയും അരങ്ങേറും.

ജൂലൈ 26 (ഞായർ - പ്രധാന തിരുനാൾ ദിനം): വൈകിട്ട് 6:00-ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന (കാർമ്മികൻ: ഫാ. സിബി സെബാസ്റ്റ്യൻ MST). തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രൊസഷൻ, ലദീഞ്ഞ്, ആശീർവാദം എന്നിവയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജൂലൈ 27 (തിങ്കൾ - മരിച്ച വിശ്വാസികളുടെ ഓർമ്മദിനം): വൈകിട്ട് 7:00-ന് കൊടിയിറക്കം, വിശുദ്ധ കുർബാന, ലദീഞ്ഞ് (കാർമ്മികൻ: അസി : വികാരി ഫാ. ജിമ്മി
എടക്കളത്തൂർ കുര്യൻ).

വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക 
ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവർ അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്ക് കൈക്കരന്മാരുമായി ബന്ധപെടുക:  
ആലക്കൽ വി. തോമസ്: (214) 899-2543
അപ്പച്ചൻ ഔസേപ്പ്: (972) 754-6885
സിജി ജോർജ്: (845) 893-4465
ജയിമോൻ എം. ജോസഫ്: (469) 231-4140

കോപ്പൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാൾ കൊടിയേറ്റ് ജൂലൈ 17-ന്; തിരുനാൾ ആഘോഷങ്ങൾ 27 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക