Image

ന്യൂസീലൻഡിൽ നടന്ന ‘കിയ ഓറ മോദി’ പരിപാടിയിൽ ഇന്ത്യയുടെ ആഗോള ബിസിനസ്സ് വിഷൻ പ്രതിനിധീകരിച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ്

Published on 14 July, 2026
ന്യൂസീലൻഡിൽ നടന്ന ‘കിയ ഓറ മോദി’ പരിപാടിയിൽ ഇന്ത്യയുടെ ആഗോള ബിസിനസ്സ് വിഷൻ പ്രതിനിധീകരിച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ്

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഫാർ ഈസ്റ്റ് & ഓഷ്യാനിയ റീജിയണൽ ഹെഡ് അജിത് മുരളി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂസിലൻഡ് പ്രധാനമന്ത്രി റൈറ്റ് ഓണറബിൾ ക്രിസ്റ്റഫർ ലക്‌സണിനമൊപ്പം കൂടിക്കാഴ്ച നടത്തി. ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ അഭിമാനകരമായ നിമിഷമായി മാറി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോളതലത്തിൽ കൈവരിച്ച വളർച്ചയും കമ്പനിയുടെ ഭാവി വികസന പദ്ധതികളും പങ്കുവെക്കാൻ ഈ കൂടിക്കാഴ്ച അവസരമൊരുക്കി. ഇന്ത്യൻ ബിസിനസ്സ് മേഖലയുടെ കരുത്തും മികവും ലോകത്തിന് മുന്നിൽ എത്തിക്കുന്ന ഒരു ആഗോള ബ്രാൻഡായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറിയെന്നത് ഇതിലൂടെ വ്യക്തമാണ്.

 

ഇന്ത്യ-ന്യൂസിലൻഡ് ബന്ധം കൂടുതൽ ശക്തമാകുന്നത് സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമാകും. ഇതിലൂടെ ഇന്ത്യൻ സംരംഭങ്ങൾക്ക് ആഗോളതലത്തിൽ വളരാനും അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്താനുമുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കും. ന്യൂസീലാൻഡിൽ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് വളരുന്ന ഒരു ഇന്ത്യൻ ബ്രാൻഡ് എന്ന നിലയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചരിത്രപരമായ ന്യൂസിലൻഡ് സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കിയ ഓറ മോദി’ കമ്മ്യൂണിറ്റി ഇവന്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്. 'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ്' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ന്യൂസിലൻഡിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ഇന്ത്യയുടെ സമ്പന്നമായ ആഭരണ പാരമ്പര്യവും കരകൗശല മികവും വിശ്വാസത്തിന്റെ മൂല്യങ്ങളും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് എന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി ഓക്ക്‌ലൻഡിൽ സംഘടിപ്പിച്ച 'കിയ ഓറ മോദി' കൂട്ടായ്മയിൽ പതിനായിരക്കണക്കിന് ഇന്ത്യൻ വംശജരാണ് പങ്കെടുത്തത്. മലബാർ ഗോൾഡിനെ സംബന്ധിച്ചടുത്തോളം ഇന്ത്യയുടെ പരമ്പരാഗത കരവിരുതും നിർമ്മാണ മികവും സാംസ്കാരിക പൈതൃകവും ലോകവിപണിയിൽ എത്തിച്ച ഒരു ഇന്ത്യൻ ബ്രാൻഡിന്റെ ജേർണിയെയാണ് ഈ ചടങ്ങ് അടയാളപ്പെടുത്തുന്നത്. ന്യൂസിലൻഡ് ഉൾപ്പെടെ 14 രാജ്യങ്ങളിലായി 445-ലധികം ഷോറൂമുകളുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സ്, 'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്' എന്ന ആശയത്തെ അഭിമാനപൂർവം യാഥാർഥ്യമാക്കുകയാണ്.

ന്യൂസിലൻഡ് പ്രധാനമന്ത്രി റൈറ്റ് ഓണറബിൾ ക്രിസ്റ്റഫർ ലക്സണിന്റെയും ഇരു രാജ്യങ്ങളിലെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനും കൂടിക്കാഴ്ച നടത്താനും കഴിഞ്ഞത് ഏറെ അഭിമാനകരമായ ഒരു മുഹൂർത്തമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫാർ ഈസ്റ്റ് ആൻഡ് ഓഷ്യാനിയ റീജിയണൽ ഹെഡ് അജിത്ത് മുരളി പറഞ്ഞു.  ഇന്ത്യൻ ബിസിനസ്സ് മേഖലയുടെ മികവും കരുത്തും ലോകത്തിന് മുന്നിൽ എത്തിക്കുന്ന ഒരു ആഗോള ബ്രാൻഡാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന് വീണ്ടും ഉറപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച. കൂടാതെ കമ്പനിയുടെ ആഗോള വളർച്ചയും ന്യൂസിലൻഡ്, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള ഓഷ്യാനിയ മേഖലയിലെ ഭാവി വികസന പദ്ധതികളും പങ്കുവെക്കാനും ഇതിലൂടെ സാധിച്ചു. വരും നാളുകളിൽ വെല്ലിംഗ്ടൺ, ഹാമിൽട്ടൺ, ക്രൈസ്റ്റ്ചർച്ച് തുടങ്ങിയ നഗരങ്ങളിലേക്ക് കൂടി പുതിയ ഷോറൂമുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതിലൂടെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വർഷങ്ങളായി പിന്തുടരുന്ന 'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ്' എന്ന തത്വത്തിന്റെ പ്രതിഫലനമാണ് ഈ അഭിമാന നിമിഷം. ഇന്ത്യയുടെ തനതായ ഡിസൈനുകളും നിർമ്മാണ മികവും 14 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഇതിനകം ബ്രാൻഡിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ന്യൂസിലൻഡ് വിപണിയിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യയുടെ കാലാതീതമായ കരവിരുത് ലോകത്തിന്റെ മറ്റൊരു കോണിലുള്ള പുതിയ തലമുറയ്ക്കും കൂടി പരിചയപ്പെടാൻ സാധിക്കും

1993-ല്‍ സ്ഥാപിതമായ മലബാര്‍ ഗ്രൂപ്പിന്റെ മുന്‍നിര ഇന്ത്യന്‍ ബിസിനസ്സ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. 9.46 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തില്‍ നാലാമത്തെ  വലിയ ജ്വല്ലറി റീട്ടെയ്ലറായി നിലകൊള്ളുന്നു, ഇന്ന് ഇന്ത്യയിലുടനീളം ഒന്നിലധികം ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് പുറമെ മിഡില്‍ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ & ന്യൂസീലൻഡ്  എന്ന് തുടങ്ങി 14 രാജ്യങ്ങളിലായി 445 ലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനുണ്ട്.  3500-ലധികം ഷെയര്‍ഹോള്‍ഡര്‍മാരുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പില്‍ 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 30000 ത്തിലധികം പ്രൊഫഷണലുകൾ പ്രവര്‍ത്തിക്കുന്നു. www.malabargoldanddiamonds.com എന്ന വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് അവരുടെ ഇഷ്ട ആഭരണം പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കുന്നു.

ആധുനിക വനിതകളുടെ അഭിരുചികൾക്കനുയോജ്യമായ ട്രെൻഡി ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ മാത്രം നൽകുന്ന MGD ലൈഫ്‌സ്റ്റൈൽ ജ്വല്ലറിയും പ്രവർത്തിച്ചു വരുന്നു. അറബ് ഉപഭോക്താക്കൾക്ക് മാത്രമായി ബ്രാൻഡ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ റീട്ടെയിൽ കൺസെപ്റ്റാണ് Mojawhraty by Malabar. അറബ് പാരമ്പര്യത്തെ ആധുനിക സൗന്ദര്യവുമായി  സംയോജിപ്പിക്കുന്ന ആഭരണശേഖരമാണിത്.  മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചത് മുതല്‍ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റികൊണ്ടു ESG (Environmental, Social & Governance) വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഓരോപദ്ധതിയും നടപ്പിലാക്കി വരുന്നത്.  ആരോഗ്യം, പാര്‍പ്പിടം, ഹംഗര്‍ ഫ്രീ വേള്‍ഡ്, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീശാക്തീകരണം തുടങ്ങിയ നിരവധി സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളിലും മലബാര്‍ ഗ്രൂപ്പ് നേതൃത്വം നല്‍കിവരുന്നു. ഉത്തരവാദിത്തത്തിന്റെയും സുസ്ഥിരതയുടെയും തത്വങ്ങൾ ബിസിനസ്സുമായി സംയോജിപ്പിച്ചുകൊണ്ട്, സാമൂഹിക അവബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു സ്ഥാപനമായി നിലകൊള്ളാൻ മലബാർ ഗ്രൂപ്പ് അതിന്റെ ESG ലക്ഷ്യങ്ങൾ  കാലാകാലങ്ങളിൽ ശക്തിപ്പെടുത്തുന്നു. കൂടാതെ, ലാഭത്തിന്റെ 5% അതാത് രാജ്യങ്ങളിലെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു വരുന്നു

 

 

ന്യൂസീലൻഡിൽ നടന്ന ‘കിയ ഓറ മോദി’ പരിപാടിയിൽ ഇന്ത്യയുടെ ആഗോള ബിസിനസ്സ് വിഷൻ പ്രതിനിധീകരിച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക