Image

വിസ്മയം (കവിത: അഡ്വ. സിസിലിയാമ്മ വര്‍ഗീസ്)

Published on 14 July, 2026
വിസ്മയം (കവിത: അഡ്വ. സിസിലിയാമ്മ വര്‍ഗീസ്)

ഇരട്ടകളായി  ജനിച്ച    മിഴിയിണകൾ,  
ഒന്നായി കാണും ലോക വിസ്മയം
ഇമകൾ  ഇടയ്ക്കിടെ പൂട്ടിയും തുറന്നും
ഒന്നാകുവാൻ നിത്യം കാത്തിരിപ്പൂ.
ഇടയിൽ ശ്വാസത്തിൻ പാലമായ്
നിവർന്നുനിൽപ്പൂ  പ്രാണന്റെ താളം

ഉള്ളിൽ നിറഞ്ഞു  തുളുമ്പിയ ദുഃഖം
കണ്ണീരായി കവിളിൽ ഒലിച്ചിറങ്ങി
ഒന്നാകുമൊരു നിമിഷത്തിൽ  
സ്‌പന്ദിക്കും ഹൃദയം തേങ്ങുന്നു

ശ്വാസം പ്രാണനാക്കി മണ്ണിൽ
മനുഷ്യനെ  മെനഞ്ഞ   സൃഷ്ടാവ്
വിണ്ണിലേക്കു മടങ്ങി  എന്നേയ്ക്കുമായി  

ദേഹി  ഗേഹം വിടുന്നേരം  മണ്ണിൽ
മരിക്കുന്നു  മനുഷ്യൻ  നിസ്വനായ്
അമരമാo ആത്മാവ്  പ്രകാശമായി
ഈശ്വരസന്നിധി അണയുന്ന  വിസ്മയം
തിരിയാ  മാനുജനിന്നും  .  
Adv. Siciliamma Varghese

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക