Image

എഴുത്തച്ഛന്‍ നാടകം ന്യൂയോര്‍ക്കില്‍

കോരസണ്‍ Published on 14 July, 2026
എഴുത്തച്ഛന്‍ നാടകം ന്യൂയോര്‍ക്കില്‍

രാമായണമാസത്തിന്റെ പുണ്യസ്മരണകളില്‍  ശ്രീരാമന്റെ ജീവിതവും ധര്‍മ്മവും ത്യാഗവും ഓര്‍ക്കുന്ന വേളയില്‍, മലയാളിക്ക് രാമായണത്തെ വീടുകളിലെ വിളക്കിനരികിലേക്ക് എത്തിച്ച മഹാകവി എഴുത്തച്ഛനെയും നാം നന്ദിയോടെ സ്മരിക്കുന്നു. അധികാരഭീതിയും അക്ഷരജ്ഞാനത്തിന്റെ അഭാവവും നിലനിന്നിരുന്ന കാലത്ത്, കിളിപ്പാട്ടിലൂടെ രാമായണത്തെ ജനഹൃദയങ്ങളില്‍ എത്തിച്ച് ഭക്തിക്കും ഭാഷയ്ക്കും പുതിയൊരു ജീവന്‍ നല്‍കിയ മഹാനായിരുന്നു അദ്ദേഹം.

ആ മഹത്തായ ജീവിതകഥ ഇനി ന്യൂയോര്‍ക്കിലെ വേദിയില്‍ നാടകമായി ജീവിക്കുന്നു.

മലയാളം ഗ്ലോബല്‍ വോയ്‌സും വാല്‍ക്കണ്ണാടി മീഡിയയും അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്ന 'എഴുത്തച്ഛന്‍' നാടകം, ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്, സെന്റ് വിന്‍സെന്റ് ഡി പോള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു.

ഡാലസിലെ ഭാരതകല തിയേറ്റര്‍ ഇതിനകം നാല് വിജയകരമായ അവതരണങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ഈ നാടകം, അതിന്റെ കലാമികവും ആത്മീയ ആഴവും കൊണ്ട് നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ നേടിയിരിക്കുന്നു.

മലയാളഭാഷയെ സ്‌നേഹിക്കുന്ന ഏവരെയും ഈ അപൂര്‍വ നാടകാനുഭവത്തിന്റെ ഭാഗമാകാന്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. വരൂ... എഴുത്തച്ഛന്റെ ജീവിതവും രാമായണത്തിന്റെ ആത്മാവും നാടകത്തിന്റെ മാന്ത്രികഭാഷയില്‍ അനുഭവിക്കാം.

For Information: Kris Thoppil 917-369-0177, Reghu Nair 646-285-2898, Philip Madathi 917-459-7819, Korason 516-398-5989.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക