Image

സി.ജെ തോമസ് ഓർമ്മ : വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Published on 14 July, 2026
 സി.ജെ തോമസ്  ഓർമ്മ : വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

നാടകകൃത്ത് സാഹിത്യനിരൂപകൻ, പത്രപ്രവർത്തകൻ,

ചിത്രകാരൻ , അദ്ധ്യാപകൻ, ഉപന്യാസകൻ, വിവർത്തകൻ

എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന സി.ജെ തോമസിൻ്റെ

ഓർമ്മദിനമാണിന്ന്.

1918 നവംബർ 14 ന് കൂത്താട്ടുകുളത്ത് ജനനം :

കോട്ടയം സി.എം.എസ്, കോളേജ്, ആലുവ യു.സി. കോളേജ്' ,

തിരുവനന്തപുരം ലോകോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യസം ''

പിതാവിനെപ്പോലെ വൈദികനാകണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം

വൈദിക വിദ്യർത്ഥിയായെങ്കിലും അത് ഉപേക്ഷിച്ചു് തിരിച്ചുപോന്നു.

ബി.എ പാസ്സായ ശേഷം, പിതാവ് വൈദികനായി ജോലിചെയ്ത 

വടകര ഹൈസ്കൂളിൽ അല്പകാലം ജോലി ചെയ്ത സി. ജെ , പ്രസിദ്ധ സാഹിത്യകാരനായിരുന്ന

എം.പി. പോളിന്റെ എം.പി. പോൾസ് ട്യൂട്ടേറിയൽ കോളേജിലും അദ്ധ്യാപകനായി 

ജോലി നോക്കി.

സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് 

എന്നിവയിലും പ്രവർ‍ത്തിച്ചു.

സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് 

ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ച് പുറംചട്ടയുടെ രൂപകല്പനയ്ക്ക്

മാറ്റത്തിന് തുടക്കം കുറിച്ചത് സി.ജെയാണ്.

ചിത്രകാരൻ എന്ന തൻ്റെ കഴിവ് അവിടെ ഉപയോഗപ്പെടുത്തി.

എം.പി. പോളിന്റെ ട്യൂട്ടോറിയൽ കോളേജിൽ ഇംഗ്ലീഷ്‌ അധ്യാപകനായി 

എത്തിയകാലത്ത് എം.പി. പോളിന്റെ മൂത്തപുത്രിയായ റോസിയുമായി പ്രണത്തിലായി :

എം.പി. പോളിൻ്റെ എതിർപ്പുകളുടെ നാളുകൾക്കൊടുവിലാണ് സി.ജെ.യും 

റോസിയും ഒന്നിക്കുന്നത്.

ഒൻപതു വർഷക്കാലത്തെ മാത്രംജീവിതം .റോസി തോമസിൻ്റെ

മുപ്പത്തിഒന്നര വയസ്സിൽ വിധിയുടെ വിളയാട്ടം.

ഇവൻ എൻ്റെ പ്രിയ സി.ജെ. റോസി തോമസിൻ്റെ ശ്രദ്ധേയമായ രചനയും ...

സി.ജെയുടെ രചനയിലേക്ക്: 

ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായമാറ്റങ്ങൾ

സി.ജെ. തോമസും ഉൾക്കൊണ്ടു. മലയാള ഭാഷയിലെ ആദ്യ ആധുനിക നാടകമെന്ന് 

വിശേഷിപ്പിക്കാവുന്ന "അവൻ വീണ്ടും വരുന്നു " ഉൾപ്പെടെ പതിനൊന്ന് നാടകങ്ങൾ

സി.ജെ നമുക്കു സമ്മാനിച്ചു. കൂടാതെ നാല് സാഹിത്യവിമർശനകൃതികളും

ആറ് ലേഖന സമാഹാരങ്ങളും,

നോവലുകൾ ഉൾപ്പെടെ ഈടുറ്റ രചനകൾ!

മതവും കമ്യൂണിസവും, അവൻ വീണ്ടും വരുന്നു, 1128-ൽ ക്രൈം 27,

ഉയരുന്ന യവനിക, ആ മനുഷ്യൻ നീ തന്നെ, ആന്റിഗണി,

കീടജന്മം, പിശുക്കന്റെ കല്യാണം, ഇവനെന്റെ പ്രിയപുത്രൻ,

ധിക്കാരിയുടെ കാതൽ, മനുഷ്യന്റെ വളർച്ച, നട്ടുച്ചയ്ക്കിരുട്ട്

തുടങ്ങിയവ സി.ജെയുടെ ശ്രദ്ധേയമായ കൃതികൾ !

നിരവധി കൃതികൾ മലയാളത്തിലേക്ക് വിവർത്തനവും ചെയ്തു.

''.ലോ കോളേജിലെ വിദ്യാഭ്യാസ കാലത്ത് വിദ്യാർത്ഥി ഫെഡറേഷൻ 

പ്രവർത്തനത്തിലൂടെ സി.ജെ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയെങ്കിലും

നാലഞ്ച് വർഷക്കാലമേ സജീവമായി പ്രവർത്തിച്ചുള്ളു. പിന്നീട് അത് 

ഉപേക്ഷിക്കുകയും ചെയ്തു.

പിന്നീട് ഒരു പാർട്ടിയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചതുമില്ല.

"സോവിയറ്റ് റഷ്യയിൽ മഴ പെയ്താൽ ഇവിടെ കുടപിടിക്കുന്നവർ "

എന്നു പ്രയോഗിച്ച കേശവദേവ് നെപ്പോലെ വിമോചന സമരത്തെ അനുകൂലിച്ച്

"വിഷവൃക്ഷം" എന്നൊരു കൃതിയും സി.ജെ. തോമസ് എഴുതി .

സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ തുടക്കം മുതൽ 

അതിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കുംവേണ്ടി സി.ജെ. വളരെയധികം

പ്രവർത്തിച്ചിട്ടുണ്ടു്. എൻ.ബി.എസ്സിന്റെ എംബ്ലം അരയന്നത്തിന്റെ മാതൃകയിൽ

രൂപകല്പന ചെയ്തത് സി.ജെ ആണെന്നകാര്യം എത്ര പേർക്കറിയാം?

കവയത്രി മേരി ജോൺ കൂത്താട്ടുകളം സി. ജെയുടെ സഹോദരിയാണ്.

1960 ജൂലൈ 14 ന് 42-ാമത്തെ വയസ്സിൽ ഓർമ്മയായി.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക