
അമ്മയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കനായി രൂപികരിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ശ്വേതാ മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക നീക്കം.
ഈ ഹര്‍ജിയില്‍ തന്നെകൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് എതിരെ ശ്വേത രംഗത്തെത്തി. അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതു സംബന്ധിച്ചുള്ള ശ്വേതയുടെ എതിര്‍പ്പില്‍ എറണാകുളം മുന്‍സിഫ് കോടതി വിശദമായ വാദം കേള്‍ക്കും.
അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളില്‍ അന്‍സിബ ഇടപെടേണ്ട കാര്യമില്ലെന്നാണ് ശ്വേത മേനോന്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്ന പ്രധാന വാദം. ബൈലോയ്ക്ക് വിരുദ്ധമായിട്ടാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതെന്നാണ് ശ്വേതയുടെ ആരോപണം.
കഴിഞ്ഞ തവണ ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറാന്‍ നടന്‍ രമേശ് പിഷാരടിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പിഷാരടി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
എന്നാല്‍, അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായി വിലക്കിയതിനെതിരെ രമേശ് പിഷാരടി കോടതിയില്‍ എതിര്‍പ്പറിയിക്കും. പിഷാരടിയുടെ ഈ വാദം വരുന്ന 27-ാം തിയതി കോടതി കേള്‍ക്കും. അന്ന് തന്നെയാണ് ശ്വേതയുടെ ഹര്‍ജിയും കോടതി വീണ്ടും പരിഗണിക്കുക.