Image

മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യന്‍ സംഘപരിവാറിന് പേടിയാണ്, വിദ്യ ബാലന്‍ പിന്മാറിയതിന് പിന്നിലും രാഷ്ട്രീയം

Published on 14 July, 2026
 മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യന്‍ സംഘപരിവാറിന് പേടിയാണ്, വിദ്യ ബാലന്‍ പിന്മാറിയതിന് പിന്നിലും രാഷ്ട്രീയം

 

മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയാണ് ആമി. എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് തുടക്കം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും ലഭിച്ചിരുന്നു. മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ബോളിവുഡ് നദി വിദ്യ ബാലനായിരുന്നു മാധവിക്കുട്ടിയുടെ വേഷം അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നത്. എന്നാല്‍ നടി സിനിമയില്‍ നിന്നു മാറിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിദ്യ ബാലന്‍ സിനിമയില്‍ നിന്ന് പിന്മാറാനായുള്ള കാരണം പറയുകയാണ് കമല്‍. മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യന്‍ സംഘപരിവാറിന് പേടിയാണെന്നും ഈ കാരണം കൊണ്ട് തന്നെയാകാം നടി സിനിമയില്‍ നിന്ന് പിന്മാറിയതെന്നും കമല്‍ പറഞ്ഞു. സിനിഗ്രാമിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'വിദ്യ ബാലന്‍ ആമിയില്‍ നിന്ന് പിന്മാറാന്‍ കാരണം രാഷ്ട്രീയം തന്നെയാണ്. മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യയിലെ സംഘപരിവാരുകാര്‍ക്ക് പേടിയാണ്. വിദ്യ ബാലന്‍ ഹിന്ദിയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. അവര്‍ അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചാല്‍ ബോളിവുഡില്‍ ബാധിക്കുമോ എന്ന തോന്നല്‍ അവസാന നിമിഷം അവര്‍ക്ക് വന്നു. ആരൊക്കെയോ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകും എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

സിനിമയെ സംബധിച്ചിടത്തോളം വ്യക്തിപരമായി ഞാന്‍ വിജയിച്ചു. ആമി സാമ്പത്തികമായി നഷ്ടമായിരുന്നു. നിര്‍മാതാവിന് നഷ്ടം വന്ന സിനിമയാണ്. എനിക്ക് അക്കാര്യത്തില്‍ പ്രൊഡ്യൂസറോട് വിഷമമുണ്ട്. കാരണം ഞാന്‍ അദ്ദേഹത്തോട് ആ രീതിയില്‍ നീതി കാണിച്ചില്ല. നഷ്ടം വരാന്‍ കാരണങ്ങളില്‍ ഒന്നില്‍ വിദ്യാബാലന്‍ മാറിയതും പിന്നെ അത്തരത്തില്‍ നേട്ടം ഉണ്ടാക്കാന്‍ പറ്റുന്ന കഥയുമായിരുന്നില്ല സിനിമയുടേത്. ബയോപികിന് അങ്ങനെ ഒരു പ്രശ്‌നം ഉണ്ട്; കമല്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക