Image

ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ 2026: 28, 56 കാർഡ് ടൂർണമെന്റുകൾക്കുള്ള രജിസ്ട്രേഷൻ ജൂലൈ 27 വരെ

Published on 13 July, 2026
ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ 2026: 28, 56 കാർഡ് ടൂർണമെന്റുകൾക്കുള്ള രജിസ്ട്രേഷൻ  ജൂലൈ 27 വരെ

 

ഹൂസ്റ്റൺ: ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ 2026-നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന '28', '56' കാർഡ് ടൂർണമെന്റുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ടെക്സസിലെ ഹൂസ്റ്റണിലുള്ള വിൻധാം (Wyndham Houston) ഹോട്ടലിൽ വെച്ചാണ് ഈ വർഷത്തെ കൺവെൻഷൻ നടക്കുന്നത്. കൺവെൻഷന്റെ ഭാഗമായി ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് കാർഡ് ടൂർണമെന്റുകൾക്ക് തുടക്കമാകും.

ടൂർണമെന്റിൽ പങ്കെടുക്കുന്ന  ടീമുകൾ ജൂലൈ 27-നകം നിർബന്ധമായും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. മത്സരങ്ങൾ കൃത്യമായ സമയക്രമത്തിൽ വിജയകരമായി നടത്തുന്നതിനും അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കുന്നതിനുംകൃത്യമായ വിവരങ്ങൾ  നൽകി താഴെ പറയുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/sNR1N75xw6qPMpyd9

 

മത്സരങ്ങളിലെ  വിജയികൾക്ക്  വൻ തുകകളുടെ ക്യാഷ് പ്രൈസുകളാണ്  ലഭിക്കുക :

56 ടൂർണമെന്റ്: ഒന്നാം സമ്മാനം $1,500, രണ്ടാം സമ്മാനം $750, മൂന്നാം സമ്മാനം $400.

28 ടൂർണമെന്റ്: ഒന്നാം സമ്മാനം $1,200,  രണ്ടാം സമ്മാനം $750, മൂന്നാം സമ്മാനം $400.

ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാരും ഫോമാ കൺവെൻഷനിൽ രജിസ്റ്റർ ചെയ്തവരോ   സാധുവായ വൺ-ഡേ (Daily) പാസ് ഉള്ളവരോ ആയിരിക്കണം.

'28' ടൂർണമെന്റിന്റെ ഔദ്യോഗിക നിയമങ്ങൾ ഓരോ ടീമിന്റെയും ക്യാപ്റ്റന്മാർക്ക് അയച്ചു നൽകുന്നതാണ്. '56' ടൂർണമെന്റിന്റെ നിയമങ്ങൾക്കായി 56international@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാം.

കൺവെൻഷൻ റൂം അലോട്ട്‌മെന്റുകൾ ഇതിനകം തന്നെ പൂർത്തിയായ സാഹചര്യത്തിൽ, മെമ്പർമാരുടെ അഭ്യർത്ഥന പ്രകാരം എണ്ണം  ഡെയ്‌ലി, വീക്കെൻഡ് പാസുകൾ പരിമിതമായ എണ്ണത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാഴം ഡേ പാസുകൾ: $100 (ഒരാൾക്ക്)
വെള്ളി ഡേ പാസുകൾ: $100 (ഒരാൾക്ക്

ശനിയാഴ്ച ഡേ പാസ്: $150 (ഒരാൾക്ക്)

സ്റ്റാൻഡേർഡ് വീക്കെൻഡ് പാസ്(ഫുൾ കൺവൻഷൻ പാസ്)- (3 ദിവസത്തേക്ക്): $300 (ഒരാൾക്ക്)

വി.ഐ.പി വീക്കെൻഡ് പാസ്-പ്രീമിയർ കൺവൻഷൻ പാസ് - (3 ദിവസത്തേക്ക്): $500 (ഒരാൾക്ക്)
(എല്ലാ പാസുകളിലും ആ ദിവസങ്ങളിലെ കൺവെൻഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ഭക്ഷണവും ഉൾപ്പെടുന്നു)

പാസുകൾ പരിമിതമായതിനാൽ ഫസ്റ്റ്-കം, ഫസ്റ്റ്-സെർവ്ഡ് അടിസ്ഥാനത്തിൽ മാത്രമായിരിക്കും  നൽകുക. പാസുകൾക്കായി ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയോ അതത് റീജിയണൽ വൈസ് പ്രസിഡന്റുമാരെയോ (RVP) ബന്ധപ്പെടാവുന്നതാണ്.

28 രജിസ്ട്രേഷൻ വിവരങ്ങൾക്ക്: ബിഞ്ചു ജോൺ (646-584-6859), ആഷ്‌ലി ജോർജ് (847-693-1882), സുനിൽ ചാക്കോ (917-674-3880), പ്രകാശ് ജോസഫ് (678-900-9907).

56 രജിസ്ട്രേഷൻ: സാബു സ്കറിയ (267-980-7923), ജോൺസൺ മാത്യു (215-740-9486), തോമസ് ഒലിയാംകുന്നേൽ (713-679-9950), ജൂഡി ജോസ് (405-326-0190).

വിവിധ  അസോസിയേഷനുകളുടെ ഭാരവാഹികൾ ഈ വിവരങ്ങൾ  തങ്ങളുടെ അസോസിയേഷൻ അംഗങ്ങളിൽ എത്തിക്കണമെന്നും, കൺവൻഷ ന്റെയും ടൂർണമെന്റിന്റെയും  വിജയത്തിനായി എത്രയും വേഗം രെജിസ്റ്റർ ചെയ്യണമെന്നും  ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക