
മലയാള സിനിമയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് ഭാവന. കരിയറിന്റെ തുടക്കകാലത്ത് താന്‍ ചെയ്ത പല കഥാപാത്രങ്ങളെയും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് നടി. ക്രോണിക് ബാച്ചിലര്‍' സിനിമയിലെ സന്ധ്യ എന്ന കഥാപാത്രം എന്ത് പറഞ്ഞാലും കരയുന്ന കുട്ടി ആയിരുന്നുവെന്നും എന്തിനാണ് ഇവള്‍ എപ്പോഴും കരയുന്നതെന്ന് താന്‍ അന്ന് ചിന്തിച്ചിരുന്നുവെന്നും ഭാവന പറഞ്ഞു. ഫ്രെയിമെക്സ് സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'തുടക്കകാലങ്ങളിലൊക്കെ ചില കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാനും റിലേറ്റ് ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. കാരണം ഞാന്‍ അഭിനയം തുടങ്ങുന്നത് പതിനഞ്ച്-പതിനാറ് വയസ്സുള്ള സമയത്താണ്. ആ സമയത്ത് നമുക്ക് എല്ലാ ക്യാരക്ടേഴ്‌സും അതുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലായിരുന്നു. ഉദാഹരണത്തിന്, 'സ്വപ്നക്കൂട്' സിനിമയില്‍ ഒരു സീനില്‍ അമ്മയ്ക്ക് വയ്യാതെ ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയാണ്, അതുകൊണ്ട് അധികം മേക്കപ്പ് ഒന്നും ഇടേണ്ട എന്ന് പറയുമ്പോള്‍ ഞാന്‍ ചോദിക്കുമായിരുന്നു 'അവര്‍ക്ക് മുന്‍കൂട്ടി അറിയാമോ അമ്മയ്ക്ക് വയ്യാതെ ആവാന്‍ പോവുകയാണെന്ന് അപ്പോള്‍ പിന്നെ എങ്ങനെയാ മേക്കപ്പ് കുറച്ചിട്ട് വരിക' എന്നൊക്കെ . യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയാണ്. സിനിമയില്‍ കാണുമ്പോള്‍ ആളുകള്‍ അങ്ങനെ വിചാരിക്കും, മേക്കപ്പ് ഒക്കെ ചെയ്തിട്ടുണ്ടല്ലോ എന്ന്.
അതുപോലെ 'ക്രോണിക് ബാച്ചിലര്‍' സിനിമയിലെ സന്ധ്യ എന്ത് പറഞ്ഞാലും കരയുന്ന ഒരു ക്യാരക്ടര്‍ ആണ്. എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു അത്. അപ്പോള്‍ ഞാന്‍ തന്നെ ഇങ്ങനെ വിചാരിച്ചിരുന്നു; ഇവള്‍ ഇങ്ങനെ കരയുന്നത് എന്തിനാണ്, മര്യാദയ്ക്ക് പറഞ്ഞാല്‍ പോരേ എന്ന്. പക്ഷേ അങ്ങനത്തെ ഒരു കുട്ടിയാണ്, ചെറുപ്പം തൊട്ടേ ആരുമില്ലാതെ വളര്‍ന്നതാണ് അവള്‍. അതേപോലെ 'ദൈവനാമ'ത്തില്‍ എന്ന സിനിമയില്‍ വളരെ അണ്‍ഹാപ്പി ആയിട്ടുള്ള ഒരു മാര്യേജ് ആണ്. അപ്പോള്‍ ഞാന്‍ ഇങ്ങനെ വിചാരിക്കും ഇവള്‍ക്ക് എന്നാല്‍ പൊയ്ക്കൂടേ എന്നൊക്കെ.
അപ്പോള്‍ അന്നൊക്കെ കഥാപാത്രങ്ങളെ എന്റെ പേഴ്‌സണല്‍ സൈഡില്‍ നിന്നായിരുന്നു ആലോചിച്ചിരുന്നത് അതെല്ലാം ആ പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ ആയിരുന്നു. പിന്നെ എന്റെ അഭിനയത്തിന്റെ തുടക്കകാലത്ത് കമല്‍ സാര്‍, സിബി സാര്‍, ജോഷി സാര്‍, സിദ്ദിഖ് സാര്‍ എന്നീ സീനിയര്‍ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ഒരു ഭാഗ്യം കിട്ടിയിരുന്നു. അവിടുന്ന് എല്ലാം കിട്ടിയ എക്‌സ്പീരിയന്‍സ് ആയിരുന്നു ഒരു അഭിനേത്രി എന്ന രീതിയില്‍ എന്നെ പിന്നീട് മോള്‍ഡ് ചെയ്ത്‌കൊണ്ടുവന്നത്,' ഭാവന പറഞ്ഞു.