Image

കൃഷാന്ദ്-മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈ പോലെ എന്ന് മണിയന്‍പിള്ള രാജു; വിശദീകരണവുമായി തിരക്കഥാകൃത്ത്

Published on 13 July, 2026
 കൃഷാന്ദ്-മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈ പോലെ എന്ന് മണിയന്‍പിള്ള രാജു; വിശദീകരണവുമായി തിരക്കഥാകൃത്ത്

 

ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ ആണ് കൃഷാന്ദ്. മോഹന്‍ലാലിന് ഒപ്പമാണ് കൃഷാന്ദ് അടുത്ത സിനിമയൊരുക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെക്കുറിച്ച് മണിയന്‍പിള്ള രാജു പറഞ്ഞ വാക്കുകളും ട്രെന്‍ഡ് ആയിരുന്നു. താന്‍ തന്നെ നിര്‍മ്മിച്ച ഛോട്ടാ മുംബൈ പോലെ ഒരു എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ഇതെന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. ഇപ്പോഴിതാ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ നിയോഗ് കൃഷ്ണ.

'അദ്ദേഹം ഒരു താരതമ്യം നടത്തുകയല്ല ചെയ്തത്. ഛോട്ടാ മുംബൈ എങ്ങനെയാണോ ഒരു തിയേറ്റര്‍ സെലിബ്രേഷന്‍ ഉണ്ടാക്കിയത്, അതുപോലെ ആഘോഷം സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു സിനിമ സൃഷ്ടിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ് ചെയ്തത്', നിയോഗിന്റെ വാക്കുകള്‍. തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. ടി എസ് ലവ്ലജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രം ആരാധകര്‍ ഉള്‍പ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക