
ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ജുറാസിക് പാര്‍ക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ സാം നീല്‍ (78) അന്തരിച്ചു. തിങ്കളാഴ്ച സിഡ്‌നിയിലായിരുന്നു അദ്ദേഹത്തിന്റെഅന്ത്യമെന്ന് കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
2023-ല്‍ സ്റ്റേജ് ത്രീ ആന്‍ജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെല്‍ ലിംഫോമ (ഒരു തരം രക്തത്തിലെ അര്‍ബുദം) സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സാം നീല്‍ ഒരു വര്‍ഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു. തുടര്‍ന്ന്, താന്‍ അര്‍ബുദവിമുക്തനായ വിവരം അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
1947-ല്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ ജനിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം ന്യൂസിലാന്‍ഡിലേക്ക് കുടിയേറി. അന്‍പത് വര്‍ഷത്തിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തില്‍ 'ജുറാസിക് പാര്‍ക്ക്' ചിത്രങ്ങളിലെ ഡോ. അലന്‍ ഗ്രാന്റ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. കൂടാതെ 'ദി പിയാനോ', 'ഡെഡ് കാം', 'ദി ഹണ്ട് ഫോര്‍
റെഡ് ഒക്ടോബര്‍' തുടങ്ങിയ പ്രശസ്ത സിനിമകളിലും, 'പീക്കി ബ്ലൈന്‍ഡേഴ്സ്' പോലുള്ള ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.