Image

ഡോ. ജോജ്ജ് മരങ്ങോലിയുടെ "ചിരിയുടെ കതിരുകൾ"പ്രകാശനം ചെയ്തു.

Published on 13 July, 2026
ഡോ. ജോജ്ജ് മരങ്ങോലിയുടെ "ചിരിയുടെ കതിരുകൾ"പ്രകാശനം ചെയ്തു.

കൊച്ചി.  ഡോ. ജോർജ് മരങ്ങോലിയുടെ 49 - മത് പുസ്തകം " ചിരിയുടെ കതിരുകൾ,"  (കവിതാസമാഹാരം)  തൃക്കാക്കര സാംസ്കാരിക കേന്ദ്രം കാക്കനാട് ഓണം പാർക്കിൽ  പ്രകാശനം ചെയ്തു.  മുൻ CIAL ഡയറക്ട്ടറും KSEB  ഒമ്ബഡ്സ്മാനും, സാംസ്കാരിക കേന്ദ്രം പ്ര സിഡന്റുമായ എ. സി. കെ. നായർ അദ്ധ്യക്ഷനായ ചടങ്ങിൽ സമസ്തകേരള സാഹിത്യ പരിഷത് പ്രസിഡണ്ട് ഡോ. ടി. എസ്സ്. ജോയി യശശ്ശരീരനായ  മലയാളക്കരയുടെ വിമർശഹാസ്യ കവി ചെമ്മനം ചാക്കോ യുടെ ഭാര്യ ശ്രീമതി ബേബി ടീച്ചർക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. 

 ചടങ്ങിൽ  സലിം കുന്നുംപുറം, എ സി കെ നായർ, ഡോ. എം സി. ദിലീപ്കുമാർ, ജോഷി ജോർജ്ജ്,  പോൾ മേച്ചേരിൽ, ഉണ്ണികൃഷ്ണൻ പി എ , രാധാകൃഷ്ണൻ സൗപർണിക , ദിലീപ് കുമാർ വി. എസ്. , അമ്പിളി തൃപ്പൂണിത്തുറ, ഹേമ  ടി. തൃക്കാക്കര, ബിജോയ് ജോസ്, ഡോ. ജോർജ് മരങ്ങോലി   എന്നിവർ സംസാരിച്ചു   ശ്രീമതി റൂബി ജോർജ്ജ്  പ്രാർത്ഥനയും, ഡോ, മഞ്ജു മാലതി  കവിതാലാപനവും, ഡോ. എസ്സ് . തനൂജ വേദി നിയന്ത്രണവും നടത്തി. എച്ച്  & സി  ബുക്ക്സ്  ആണ് ഈ പുസ്തക ത്തിന്റെ വിതരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക