
ടെക്‌സാസ് : മുപ്പതാമത് NACOG കോണ്‍ഫ്രന്‍സ് 2027 ജൂലൈ 15 - 18 വരെ ഓസ്റ്റിന്‍ സിറ്റിക്ക് അടുത്ത് സാന്‍ മാര്‍ക്കോസ് കോണ്‍ഫ്രന്‍സ് സെന്റര്‍ ആന്റ് എംബസി സ്യൂട്ടില്‍ വെച്ച് നടക്കും.
ഓസ്റ്റിന്‍ ഗേറ്റ് വേ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ ഏബ്രഹാം തോമസാണ് പ്രസിഡന്റ്. നാക്കോഗിന്റെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കോണ്‍ഫ്രന്‍സുകളില്‍ വിവിധ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ NACOG ചര്‍ച്ച് ഗ്രോത്ത് ഡയറക്ടറാണ്.
വൈസ് പ്രസിഡന്റ് പാസ്റ്റര്‍ എബി തോമസ് ന്യൂയോര്‍ക്ക് വണ്‍ ചര്‍ച്ചിന്റെ മലയാളം വിഭാഗത്തിന്റെ ശുശ്രൂഷകനാണ്. 2024-25 വര്‍ഷങ്ങളില്‍ ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്റായിരുന്നു. സെക്രട്ടറിയായി തെരത്തെടുക്കപ്പെട്ട ഫിന്നി ഫിലിപ്പ് ഫിലദെല്‍ഫിയ ഏബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് ഗോള്‍ഡന്‍ ജൂബിലി കണ്‍വന്‍ഷന്‍ സെക്രട്ടറിയായിരുന്നു. 2023 ല്‍ ലാങ്കസ്റ്ററില്‍ നടന്ന പിസിനാക്കിന്റെ ഇംഗ്ലീഷ് വിഭാഗം നാഷണല്‍ കോ - ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു ഇപ്പോള്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് പെന്‍സില്‍വാനിയയുടെ യൂത്ത് വിംഗിന്റെ സെകട്ടറിയായി പ്രവര്‍ത്തിക്കുന്നു.
ഡോ. അജി ഇടിക്കുളയാണ് ട്രഷറാര്‍, ഹ്യൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗവും ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ട്രഷറാറുമാണ്. ഇംഗ്ലീഷ് സര്‍വ്വീസ് കോര്‍ഡിറ്റേറായി തെരഞ്ഞെടുക്കപ്പെട്ട ജെറമി മാത്യു ഡാളസ് ഫെയ്ത്ത് റ്റാബര്‍ നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ യൂത്ത് പാസ്റ്ററാണ്.
നാഷണല്‍ മീഡിയ കണ്‍വീനറായി ഫിലദെല്‍ഫിയ ഏബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമായ ബാബുക്കുട്ടി ജോര്‍ജിനെ തെരത്തെടുത്തു. പിസിനാക്, നാക്കോഗ്, എജിഫ്ന്‍എ എന്നീ കോണ്‍ഫ്രന്‍സുകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രെയര്‍ കോ-ഓര്‍ഡിനേറ്ററായി പാസ്റ്റര്‍ ബാബു മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോ റിവൈവല്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സീനിയര്‍ പാസ്റ്ററാണ്.
2027 കോണ്‍ഫറന്‍സിന്റെ വിജയത്തിനായി സംഘാടകര്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കര്‍മ്മനിരതരായിക്കഴിഞ്ഞു.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍