
ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്‍ഡിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (STEFNA) 2026 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും വാലിസ്ട്രീമിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ പൗലോസ് തിരുമേനിയും എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോണ്‍സി ഇട്ടിയും ഭദ്രദീപം കൊളുത്തിയാണ് ഈ വര്‍ഷത്തെ പ്രവത്തനോദ്ഘാടനം നിര്‍വ്വഹിച്ചത്. ലോങ്ങ് ഐലന്‍ഡ് ഭാഗത്തെ വിവിധ വിഭാഗത്തില്‍ പെട്ട പള്ളികളില്‍ നിന്നുള്ള വൈദികരുടെയും ധാരാളം വിശ്വാസികളുടെയും നിറ സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടന കര്‍മ്മം നടത്തിയത്.
ആദ്യ നൂറ്റാണ്ടുകളില്‍ ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹാ കേരളത്തില്‍ വന്ന് ക്രിസ്തീയ സഭയുടെ തുടക്കം കുറിച്ചതും അവിടെ നിന്നുള്ള ക്രിസ്തീയ സഭയുടെ വളര്‍ച്ചയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ പൗലോസ് തിരുമേനി ഉദ്ബോധിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള വിവിധ സഭാ വിശ്വാസികള്‍ ധാരാളം പേര്‍ അമേരിക്കയിലെത്തി അവരവരുടെ ജീവിതരീതി തുടര്‍ന്നെങ്കിലും എക്യൂമെനിക്കല്‍ ഫെഡറേഷനായി ഇത്തരത്തിലുള്ള കൂടി വരവുകള്‍ നമുക്കേവര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണ്. എങ്കിലും നമ്മള്‍ ഇങ്ങനെ ഒരുമിച്ച് കൂടി വെറുമൊരു ആഘോഷമായി മാത്രം നടത്തി പോകാതെ ദൈവാരാജ്യത്തിനുള്ള കേട്ടുപണിക്കായി പ്രവര്‍ത്തിക്കുക കൂടി ചെയ്യണം. നമ്മുടെ ചുറ്റുപാടും അവശത അനുഭവിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്ക് ഈ സംഘടനയായി എന്ത് സഹായം ചെയ്യാം എന്നുകൂടി ചിന്തിക്കണം എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് ഏറ്റവും അനുഗ്രപ്രദമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
മറ്റൊരു വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പ് ജോണ്‍സി ഇട്ടി, സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ഇതിലൂടെ സമൂഹത്തിനു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ക്കായി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് റവ. ഫാദര്‍ ജോണ്‍ തോമസ് അദ്ധ്യക്ഷത വഹിക്കുകയും എക്യൂമെനിക്കല്‍ ഫെഡറേഷന്റെ വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റി യോഗത്തില്‍ സംസാരിക്കുകയും ചെയ്തു.
ആത്മായ വൈസ് പ്രസിഡന്റ് ജോസഫ് വി. തോമസ് ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. കമ്മറ്റി അംഗമായ എബ്രഹാം സി. തോമസ് പ്രസ്തുത ചടങ്ങിന്റെ പ്രസക്തിയെപ്പറ്റി വേദിയില്‍ സംസാരിച്ചു. സ്ഫോര്‍ഡിലുള്ള മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് സി.എസ്.ഐ. മഹായിടവക വികാരി റവ. ഡോ. ജോസഫ് ശാമുവേല്‍ പ്രാരംഭ പ്രാര്‍ത്ഥനയും ഫെഡറേഷന്റെ വൈദിക വൈസ് പ്രഡിഡന്റും സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ. ബിജു പി. സൈമണ്‍ സമാപന പ്രാര്‍ത്ഥനയും നടത്തി. സി.എസ്.ഐ. ജൂബിലി ഇടവകയിലെ ഗായക സംഘവും, കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഗായക സംഘവും അതി മനോഹരമായ ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.
ആതിഥേയ പള്ളിയായ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ. ഫാദര്‍ ജെറി വര്‍ഗ്ഗീസ് ആശംസാ പ്രസംഗവും നടത്തി. ഫെഡറേഷന്‍ സെക്രട്ടറി ജോബി ജോര്‍ജ് ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. ട്രഷറര്‍ ജോണ്‍ താമരവേലില്‍, ജോയിന്റ് സെക്രട്ടറിമാരായ അനില്‍ തോമസ്, ശോശാമ്മ തോമസ്, ജോയിന്റ് ട്രഷറര്‍ സജി തോമസ്, യൂത്ത് ഫെല്ലോഷിപ്പ് അംഗം റവ. ഫാദര്‍ സെബിന്‍ ജോ ബെന്‍സണ്‍, ഗായക സംഘ കോര്‍ഡിനേറ്റര്‍ കെ. എം. മാത്യു, പ്രസിദ്ധീകരണ കണ്‍വീനര്‍ തോമസ് ജേക്കബ്, കമ്മറ്റി അംഗങ്ങളായ ജയ് കെ. പോള്‍, എബ്രഹാം സി. തോമസ്, കോശി കൊച്ചുമ്മന്‍, ഓഡിറ്റര്‍ തോമസ് തടത്തില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അലീന ഏലിയാസ് മാസ്റ്റര്‍ ഓഫ് സെറിമണിയായി കാര്യപരിപാടികള്‍ സമയബന്ധിതമായി നിയന്ത്രിച്ചു.