Image

ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ ‘40 ദിന പ്രാർത്ഥന’ ജൂലൈ 13 മുതൽ

രാജു തരകൻ Published on 11 July, 2026
ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ ‘40 ദിന പ്രാർത്ഥന’ ജൂലൈ 13 മുതൽ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാഴികക്കല്ലായ നാൽപ്പതാമത് വാർഷിക കോൺഫറൻസിന് മുന്നോടിയായി '40 ദിന പ്രാർത്ഥന' (40 Days of Prayer) സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന കോൺഫറൻസിന്റെ വിജയത്തിനായും, ആത്മീയ ഉണർവിനായും വിശ്വാസസമൂഹത്തെ ഒരുമിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.
ജൂലൈ 13 ഞായറാഴ്ച ആരംഭിക്കുന്ന പ്രാർത്ഥന ഓഗസ്റ്റ് 20 വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ്.

പ്രാർത്ഥനാ സമയക്രമം:
*ദിവസവും രാത്രി 9:00 മണി മുതൽ 10:00 മണി വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.*

സിറ്റി വൈഡ് പ്രാർത്ഥനാ ലൈൻ നമ്പരായ *(805)-706-5223* ലൂടെ ഈ പ്രാർത്ഥനയിൽ പങ്കുചേരാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.dallascitywide.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക