Image

ആശങ്കകളുണ്ട്,അത് അറിയിച്ചു; എഫ്സിആർഎ ബില്ലിൽ അമിത് ഷായെ സന്ദർശിച്ച് സിബിസിഐ

Published on 11 July, 2026
ആശങ്കകളുണ്ട്,അത് അറിയിച്ചു; എഫ്സിആർഎ ബില്ലിൽ അമിത് ഷായെ സന്ദർശിച്ച് സിബിസിഐ

കേന്ദ്ര സർക്കാർ അവതരിപ്പിച്ച എഫ്സിആർഎ നിയമഭേദഗതി ബില്ലും പുതിയ ചട്ടങ്ങളും ക്രിസ്ത്യാനികൾക്കെതിരെയല്ലെന്നും സംശയങ്ങൾക്കെല്ലാം അമിത് ഷാ മറുപടി നൽകിയെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ഡെപ്യൂട്ടി ജനറൽ ഡോ. മാത്യു കോയിക്കൽ.
എഫ്സിആർഎ നിയമഭേദഗതി ബില്ലും പുതിയ ചട്ടങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾക്ക് ആശങ്കകളുണ്ട്. അവ ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ നിയമം 2010-ൽ കൊണ്ടുവന്ന നിയമമാണ്. കോൺ​ഗ്രസ് കൊണ്ടുവന്ന നിയമമായിരുന്നു. ആ നിയമം ഒന്നുകൂടി ലഘൂകരിച്ചുവെന്നാണ് അവർ അവകാശപ്പെടുന്നതെന്നും ഡോ. മാത്യു കോയിക്കൽ പറഞ്ഞു.

സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ് കർദിനാൾ ആന്തണി പൂല, സിബിസിഐ) സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് അനിൽ കൂട്ടോ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ആന്റോസ് ആന്റണി, സിബിസിഐ അഡ്വൈസർ പി.ജൊനാഥൻ തുടങ്ങിയവരാണ് അമിത് ഷായെ കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക