
മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിലെ രസകരമായ ഒരു റാപ്പ് സോങ്ങ് പുറത്തിറങ്ങി. നീരജ് മാധവ്, അല്‍ത്താഫ് സലിം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ 'പോണാല്‍ പോട്ടും പോടാ' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നീരജ് മാധവ് തന്നെയാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതി, സംഗീതം നല്‍കി, ആലപിച്ചിരിക്കുന്നത്. ആര്‍സീ (rZee) ആണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്.
ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റെജു കുമാര്‍, രശ്മി റെജു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. റിഷ്ദാന്‍ അബ്ദുള്‍ റഷീദാണ് ഈ ഗാനത്തിന് നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം 2026 ജൂലൈ 30-ന് തിയേറ്ററുകളില്‍ എത്തും.
നീരജ് മാധവ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അന്യഗ്രഹ ജീവിയായി എത്തുന്നത് അല്‍ത്താഫ് സലീമാണ്. ഇവര്‍ക്കൊപ്പം അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. ഇവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ്
പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.