Image

കൊള്ളയടിക്കപ്പെടുന്ന ആരാധനാലയങ്ങൾ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 11 July, 2026
കൊള്ളയടിക്കപ്പെടുന്ന ആരാധനാലയങ്ങൾ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ആരാധനാലങ്ങൾ കൊള്ളയടിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഒന്നും രണ്ടും രൂപയല്ല കോടികകളാണ് ഇന്ത്യയിലെ ആരാധനാലയങ്ങളിൽ നിന്ന് ഈ അടുത്ത കാലത്ത് കൊള്ളയടിക്കപ്പെട്ടത്. കൊള്ളയടിച്ചത് സാധാരണകള്ളൻമ്മാരോ വിദഗ്ദരായ മോഷ്ട്ടാക്കളോ  കൊള്ളയടിക്കുന്നതെന്ന് അല്ല മാറിച്ച് അതിന്റെ നടത്തിപ്പുകാര് തന്നെ. ദൈവത്തെ സേവിക്കുന്നവർ എന്ന വ്യാജേന ദൈവത്തിന്റെ പ്രതിപുരുഷൻമ്മാർ ചമഞ്ഞു നടക്കുന്നവരാണ് ഈ മോഷണം നടത്തുന്നതെന്ന് കേൾക്കുമ്പോൾ അത്ഭുതമല്ല മറിച്ച് ഒരുതരം മരവിപ്പാണ് ഉണ്ടാകുന്നത്. ഇവിടെയൊക്കെ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന ചിന്തയിൽ നിന്ന് ചെയ്യാൻ ചിലർക്കോക്ക് കഴിയുമെന്ന ബോധ്യത്തിലേക്ക് ഇപ്പോൾ തുടരെ തുടരെ അമ്പലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും അതിന്റെ ഉത്തരവാദിത്വപ്പെട്ടവർ മോഷണം നടത്തുമ്പോൾ തോന്നുന്നത്.

കേരളത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു ശബരിമല സ്വർണ്ണ കൊള്ള. വിജയ മല്യ എന്ന ഉത്തരേധ്യൻ വ്യവസായി ശബരി മലയിൽ നൽകിയ കോടിക്കണക്കിന് രൂപ വിലയുള്ള സ്വർണ്ണം  ആ സമയത്തെ ദേവസ്വം ബോർഡ് പ്രസിഡന്റൻമാരും കമ്മീഷണറുംമാരും മറ്റ് ഉന്നതരും ചേർന്ന് അവിടെ നിന്ന് കടത്തി കൊണ്ടുപോയി ആർക്കു വിറ്റു എന്നതാണ് കേസ്സ്. കേസ്സ് കേരള ഹൈക്കോടതി ഇടപ്പെട്ടതുകൊണ്ട് മുൻ ദേവസ്വം പ്രസിഡന്റെ പത്മ കുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ശബരിമല സ്വർണ്ണ കടത്ത് ഇടത് മുന്നണിയെ പ്രത്യേകിച്ച് സി പി എമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു. നിയമ സഭ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെയും സി പി എമ്മിന്റെയും വൻ പരാജയത്തിന് അത് കാരണമായി.

ശബരിമല സംഭവം കെട്ടടങ്ങുംമുമ്പ് അതിനേക്കാൾ വലിയ കൊള്ള അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്നത് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിശ്വാസികൾ കാണിക്കയായി ഇട്ട കോടിക്കണക്കിന് രൂപയാണ് രാമക്ഷേത്രത്തിന്റെ നടത്തിപ്പുകാർ മോഷ്ടിച്ചത്. കാണിക്ക എണ്ണിയവർ എണ്ണിയ പണം അവരുടെ അതെ പടി അവരുടെ കൈയ്യിൽ തന്നെ വച്ചു . കാണിക്ക അല്ലാതെ സംഭാവനയായി കിട്ടിയ തുകയും മറ്റും നടത്തിപ്പുകാരും കൈക്കലാക്കി. ചുരുക്കത്തിൽ ദൈവത്തിനായി കൊടുത്തത് നടത്തിപ്പുകാരും അവരുടെ ശിങ്കിടികളായ മനുഷ്യരും കൊണ്ടുപോയി. കാണപ്പെടാത്ത ദൈവത്തിന്റെ കാണിക്കാ കൈക്കാരൻമ്മാർ കവർന്നെടുത്തു എന്നതാണ് സത്യം.

ശബരിമല സ്വർണ്ണ കടത്തിൽ പ്രതി സ്ഥാനത്ത് ആരോപിപ്പിക്കപെട്ടത് സി പി എമ്മിനെയായിരുന്നുയെങ്കിൽ അയോധ്യയിൽ ആർ എസ് എസ്സിനെയായിരുന്നു. കാരണം ഈ കവർച്ച നടക്കുമ്പോൾ ഇരു സ്ഥലങ്ങളിലും ഭരണത്തിലിരുന്നവരും അറസ്റ്റ് ചെയ്യപ്പെട്ടവരും ഈ സംഘടനകളിൽ പെട്ടവരായിരുന്നു. ഇത് കൂടാതെ ഇന്ത്യയിലെ മറ്റ് പല പ്രമുഖ ആരാധനാലങ്ങളിലും വൻ കവർച്ച ചുമതലയിൽ ഇരിക്കുന്നവർ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചുരുക്കത്തിൽ ദേവ പ്രീതിക്കും ഉദ്ധിഷ്ഠ കാര്യാ ലാഭത്തിനോ നേട്ടത്തിനോ ലഭിച്ച അനുഗ്രഹങ്ങളുടെ നന്ദിയായിട്ടോ വിശ്വാസികൾ നൽകുന്ന സമ്പത്ത് അവരറിയാതെ ചുമതലക്കാർ കൊണ്ടുപോകുന്നുയെന്നതാണ് സത്യം. അതിന്റെ ഉത്തമ ഉദാഹരണമാണ് ശബരിമലയിലും അയോധ്യയിലെ രാമക്ഷേത്രത്തിലും നടന്ന വൻ  കൊള്ള തുറന്നു കാട്ടുന്നത്. പേരിനുവേണ്ടി ഒന്നോ രണ്ടോ ആൾക്കാരെ അറസ്റ്റ് ചെയ്യുന്നതൊഴിച്ചാൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരും തന്നെ നിയമത്തിന് മുന്നിൽ വരുന്നില്ല എന്നതാണ് സത്യം.

ശബരിമല സ്വർണ്ണ കടത്തിൽ ഹൈക്കോടതി ഇടപെട്ടതുകൊണ്ട് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ അൽപ്പമെങ്കിലും കാര്യക്ഷമമായി പ്രവർത്തിച്ചു. അയോധ്യയിൽ നടന്ന കവർച്ചയിൽ ചിലരെ അറസ്റ്റ് ചെയ്‌തെങ്കിലും യഥാർത്ഥ മോഷ്ട്ടാക്കൾ ആരെന്ന് കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്ക് ഇനിയും ആയിട്ടില്ല. അതിനെതിരെ വിമർശിക്കാൻ പോലും ആർക്കും ധൈര്യമില്ലയെന്നതാണ് സത്യം. ഒരു മാധ്യമങ്ങളും അതിനെതിരെ പറയാറുമില്ല. കാരണം അധികാരത്തിന്റെ ചങ്ങല ഉടൻ അവർക്കെതിരെ വരും .പ്രതികൾ ഉന്നതരായാൽ പറയേണ്ടതില്ലല്ലോ. അന്വേഷണം എങ്ങുമെത്താതെ ഒത്തുതീർപ്പ് എന്നനിലയിൽ പോകുകയും ചെയ്യും. അത് തന്നെയല്ലേ സീറോ മലബാർ സഭയുടെ ആസ്ഥാനത്ത് നടന്ന ഭുമിയിടപാടിലും സംഭവിച്ചത്. അതിൽ ഉൾപ്പെട്ട ഒരാളെയെങ്കിലും ഇന്നുവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. കാരണം മതത്തെയോ സമുദായത്തെയോ തൊട്ടാൽ മണ്ടൻമ്മാരായ വിശ്വാസികളെ ഇറക്കി പ്രതിരോധിക്കാൻ അവരെ നയിക്കുന്ന മത നേതാക്കൾക്ക് കഴിയും . അതാണ് അവർക്ക് എത്ര കവർന്നാലും വീണ്ടും കവരാനും കട്ടുമുടിക്കാനും നൽകുന്ന പ്രേരണ. അത് ഒരു മതത്തിന്റെ കാര്യത്തിൽ മാത്രമല്ല എല്ലാ മതത്തിന്റെയും കാര്യത്തിൽ അതാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് മാത്രമല്ല മത നേതാക്കളെ സംരക്ഷിക്കുന്ന മറ കൂടിയാണ്.

ആ മറ ഉള്ളകാലം വരെയും ഇവർക്ക് ധൈര്യമായി കട്ടെടുക്കാം കറങ്ങിനടക്കാം. കാണപ്പെടാത്ത ദൈവത്തിനെ കാണിച്ചു കൊടുക്കാമെന്ന വാക്കിൽ ഇവരുടെ തട്ടിപ്പ് മനസ്സിലാക്കാത്ത മണ്ടൻമ്മാരാണ് വിശ്വാസികൾ. വിശ്വാസം അതല്ലേ എല്ലാം അല്ല അതാണ് എല്ലാത്തിനും വളം വച്ചുകൊടുക്കുന്നത്.
 

Join WhatsApp News
Ann 2026-07-11 11:43:45
What about Christians. They are the worst. Number one is Pentacostals. Then the other Denominations. Will they help any one in need. No. If you have any questions contact me.
Sunil 2026-07-11 14:46:02
Hey Ann, Jehovah wants 10% of your income [ Tithe]. The pastors are the rep for Jehovah. Give them 10% of your income. If not, Jehovah will be angry and he can destroy you. Just stop complaining.
Ann 2026-07-11 17:26:58
Jehovah God wants every man to work and take care of their families He does not want any 1/10 th. Abraham gave 1/10 from what ever he stole . Read Genesis. Jehowah God will be angry at these so called Pastors because they are demanding tieth from the hard earned money of other people. Are you Jahovah witness? Iam not complaining. Learn the Truth and the truth will set you and everyone free. Have a nice Day. Judgement is on the Pastors. Trust me.
Ann 2026-07-11 17:33:40
Almighty God does not want anyone's anything. He owns it all. Are you a Pastor. read the Bible Word by Word and follow it carefully. Do you watch I - 2 News by Sunil. These so called illiterate or literate pastors live on Tieth get fat and die early. Do they pay Tieth?. No. If you have other doubts feel free to message. They are parasites. tell them to go to work and live. Gospel is freely given spread it free. Where are you from? What part of Kerala?
Sudhir Panikkaveetil 2026-07-11 17:35:43
സാമൂഹ്യനിരീക്ഷകനായ ശ്രീ ബ്ലെസ്സൺ അവതരിപ്പിച്ചിട്ടുള്ള വിഷയം ഗൗരവതരമായി ആലോചിക്കേണ്ട ഒന്നാണ്. വർഷങ്ങളായി ഭകതരെ ചൂഷണം ചെയ്യുന്ന ദൈവ പ്രതിനിധികൾ അതിൽ വിദഗ്ധരായി കഴിഞ്ഞു. ഇനി വിശ്വാസികളെ രക്ഷിക്കുക അസാധ്യം. എന്നാലും ഇത്തരം ലേഖനങ്ങൾ അവരുടെ കണ്ണ് തുറപ്പിച്ചാൽ അവർക്ക് തന്നെ ഗുണം. ശ്രീ ബ്ലെസ്സൺ താങ്കളുടെ പോരാട്ടം തുടരുക.
Blesson 2026-07-11 18:35:50
Ann Please read article carefully. I mentioned sero Malabar catholic land scam. Thanks Sudheer panickaveettil for your comment Blesson
Sunil 2026-07-11 20:58:54
Ann, I don't know which Jehovah you like. My Jehovah wants bulls, lamb, boys and girls. Jehovah wants them at least 8 days old. The flesh has to be firm but tender. Also Jehovah wants at least 1.4 liter alcoholic beverage every day. On festival days, double it. And I love Jehovah. He will allow a man to rape a girl and the man must pay 50 monies to the girl's father. How sweet ?
നിരീശ്വരൻ 2026-07-11 22:45:15
കൊള്ളയടിച്ചുണ്ടാക്കിയ മുതൽ കൊള്ളയടിക്കപ്പെടുന്നു. കപ്പലിൽതന്നെ കള്ളൻ. വിഡ്ഢികളയ ജനം വിയർപ്പോടെ ഉണ്ടാക്കിയ പണം കൊള്ളയടിക്കപ്പെടാനായി സ്തോത്രകാഴ്ചപ്പെട്ടി, പണ്ഡാരം, തുലാഭാരം , നേർച്ചവെടി അങ്ങനെ നീണ്ടു പോകുന്നു കൊള്ള. ഈ മയിര് പുരോഹിതവർഗ്ഗത്തെ പൊക്കികൊണ്ടു നടക്കാൻ പമ്പരവിഡ്ഢികളായ വേറെ കുറെ മയിരുകളും.
Fundamental truth 2026-07-11 22:57:40
BCE എട്ടാം നൂറ്റാണ്ടിൽ; എൽ ദൈവഗണത്തെ പുറംതള്ളി യെഹൂദയുടെ പ്രധാന ദൈവമായി യഹോവമാറുന്നു . യഹോവയെ മിദ്യാന്യരും സീനായി പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ള എദോമ്യരും ആരാധിച്ചിരുന്നു. ശമര്യയിലെ യഹോവ, ബെഥേലിലെ യഹോവ, യെരൂശലേമിലെ യഹോവ, യഹോവ-എൽ എന്നിവയുൾപ്പെടെ യാഹ്‌വെയുടെ നിരവധി പ്രാദേശിക പതിപ്പുകൾ ഉണ്ട്. എബ്രായരോടും ഗിബെയോന്യരോടും ഒപ്പം യാഹ് വിശ്വാസം ഇസ്രായേലിലേക്കും പടർന്നിരിക്കാം. യാഹ് ദൈവം കുടിയേറിയ സ്ഥലങ്ങളിൽ യാഹ്‌; അഷേരാ ദേവിയുടെ ഭർത്താവുമായി അതോടെ എൽ ദേവനു പകരം യാഹ് അത്യുന്നതസ്ഥാനം പിടിച്ചെടുത്തു. സങ്കീർത്തനം അധ്യായം 82. അഷേരാ തൂണുകൾ യാഹിൻറ്റെ ബലിപീഠങ്ങളുടെ അരികിലും ക്ഷേത്രങ്ങളിലും സ്ഥാപിച്ചിരിക്കുന്നു.യാഹ്; ഒരു പർവത ദൈവവും യോദ്ധാവായ ദൈവവുമാണ്, യാഹ്‌വെ സബാവോത്ത് എന്ന നിലയിൽ സ്വർഗ്ഗത്തിലെ സൈന്യങ്ങളോടൊപ്പം സവാരി ചെയ്യുന്നതായി പറയപ്പെടുന്നു. പകൽ സമയത്ത് പുകയായും രാത്രിയിൽ തീയായും പ്രത്യക്ഷപ്പെടുന്നു യാഹ്. ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൽ സിയൂസ്, ഡയോണിസോസ് എന്നിവരുമായും, റോമൻ കാലഘട്ടത്തിൽ ജൂപ്പിറ്റർ, ബാക്കുസ് എന്നിവരുമായും യാഹിനെ ബന്ധിക്കുന്നു. യാഹ് ദൈവം സൗദി അറേബ്യനോ ?പുരാതീന മിദ്യാനിൽ ലോഹഅയിര് ഉരുക്കുന്ന തീച്ചൂള ഉണ്ടായിരുന്ന പ്രദേശത്തിൻറ്റെ പേരോ YHWH-യാഹ്വെ ? ......അവൻ ഊതിക്കഴിക്കുന്നവൻറ്റെ തീ പോലെയും.....മലാഖി 3:2 . ചൂളപോലെ കത്തുന്ന ഒരു ദിവസം വരും-മലാഖി 4: 1.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക