Image

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍

Published on 10 July, 2026
ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍

ഷിക്കാഗോ: സീറോ മലബാർ കൺവൻഷനിൽ  രണ്ട് വിസ്മയങ്ങളെക്കുറിച്ചാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചൂണ്ടിക്കാട്ടിയത്.

ഒന്ന് ചിക്കാഗോ രൂപത. നമ്മള്‍ നാട്ടില്‍ നിന്ന് ഇവിടെ വന്ന് ജീവിത പ്രശ്‌നങ്ങളില്‍ നിന്നെല്ലാം വിമോചനം നേടി, അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറന്ന് നമ്മുടെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഓരോ ഇടങ്ങളിലും വിശ്വാസസമൂഹം രൂപപ്പെടുത്തി. നാട്ടില്‍ പള്ളിയുടെ പുറകില്‍ നില്‍ക്കുന്നവര്‍ ഇവിടെ വന്ന് ദേവാലയ ശുശ്രൂഷയുടെ ജോലികള്‍ ചെയ്യന്നത് കാണുമ്പോള്‍ വിസ്മയമെന്നല്ലാതെ എന്താണ് പറയേണ്ടത്, അദ്ദേഹം തമാശരൂപേണ പറഞ്ഞു.

വിശ്വാസത്തിന്റെ ഒരു വലിയ വിസ്മയം നിങ്ങള്‍ ഇവിടെ തീര്‍ത്തു. നമ്മുടെ ഈ രൂപതയെ അമേരിക്കയിലെ കത്തോലിക്കാ സഭ  മുഴുവന്‍ അത്ഭുതത്തോടെയും ആദരവോടും കൂടിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ വിസ്മയം അങ്ങാടിയത്ത് പിതാവാണ്.  കാരണം ഇത്രയും സൗമ്യനും ശാന്തനുമായൊരു പിതാവ്, വാത്സല്യത്തോടെ നമ്മളോടെല്ലാം ഇടപെടുന്ന പിതാവ്. ഈ പിതാവിനെ ഉപയോഗിച്ചാണ് നമ്മുടെ കര്‍ത്താവ് ഇവിടെ ഇത്രയും ശക്തമായ ഒരു രൂപത കെട്ടുന്നത്. പിതാവിനെ നോക്കി കാണുമ്പോള്‍ അത്ഭുതം തന്നെയാണ്.

പിതാവിന്റെ വലിയ പ്രത്യേകത പിതാവ് വലിയ പ്രാര്‍ത്ഥനയുടെ ആളാണ്. രണ്ടു മൂന്നു ദിവസം മുമ്പ് അരമനയില്‍ തങ്ങാന്‍ ഇടയായി. രാത്രിയുടെ യാമങ്ങളില്‍ ചാപ്പലില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന പിതാവിനെ കാണുന്നത് തന്നെ വലിയ പ്രചോദനമാണ്. ഇത്രയും എളിമയുള്ള പിതാവിലൂടെ ഇത്രയും വലിയ രൂപത കെട്ടിപ്പടുത്തു. നിങ്ങള്‍ ഇനിയും വിസ്മയങ്ങള്‍ കാണുമെന്നും കാരണം ദൈവം കൂടെ നടക്കുന്ന ജനതയാണ് നമ്മളെന്നും അതുകൊണ്ട് ഇനിയും വിസമയങ്ങള്‍ കാണാന്‍ ഇടയാകട്ടേ എന്ന് അദ്ദേഹം ആശംസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക