Image

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്

Published on 10 July, 2026
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്

ഷിക്കാഗോ: സീറോ മലബാർ കൺവൻഷനിൽ വിവിധ സാംസ്കാരിക പ്രോഗ്രാമുകളും ഓപ്പണിങ് സെറിമണിയോടനുബന്ധിച്ചു  നടന്നു. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന യേശുവിന്റെ കാലത്തെ ജറുസലേമിനെ പുനഃരവതരിപ്പിച്ച ‘ജെറുസലേം കംസ് എലൈവ്’ പ്രോഗ്രാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ആളുകള്‍, സംസ്‌കാരം എന്നിവ തൊട്ടനുഭവിച്ച് സുവിശേഷത്തിന്റെ കാലത്തേക്കുള്ള ആ യാത്ര കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.

വിശുദ്ധ തോമാശ്ലീഹായിലൂടെ പകരപ്പെട്ട വിശ്വാസവും ലോകം മുഴുവന്‍ സുവിശേഷം അറിയിക്കുക എന്ന ക്രിസ്തു ഭരമേല്പ്പിച്ച ഉത്തരവാദിത്വവും വരുംതലമുറകളിലേക്ക് പകരണമെന്ന ആഹ്വാനം ചെയ്യുന്ന രംഗാവിഷ്‌കാരമായ ‘ഫ്രം ക്രോസ് ടു ദ നേഷന്‍സ്’ കാണികളെ ആകര്‍ഷിച്ചു. 
 
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക