Image

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം

Published on 10 July, 2026
എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം

ചിക്കാഗോ: സീറോ മലബാർ കൺവൻഷനിൽ നൂറിൽപരം പേര് പങ്കെടുത്ത ഗംഭീരമായ ഇലഞ്ഞിത്തറ മേളം നയിച്ച നടൻ ജയറാം തന്റെ എല്ലാ നേട്ടങ്ങല്കും പിന്നിൽ ഗുരുക്കന്മാരുടെ അനുഗ്രഹമാണെന്നു സാക്ഷ്യപ്പെടുത്തി. അവരുടെ പേരുകളും അനുസ്മരിച്ചു.

ഇന്നത്തെ ഈ പുണ്യദിനത്തിൽ ഇവിടെ നിൽക്കുമ്പോൾ ഞാൻ ഓർക്കുന്നത് എന്റെ ഗുരുനാഥനായ സാക്ഷാൽ ആബേലച്ചനെയാണ്. അദ്ദേഹത്തിന്റെ പ്രിയ വിദ്യാർത്ഥി ആയിരുന്നു താൻ. നടനാകും   മുൻപ് അദ്ദേഹം നൽകിയ അംഗീകാരം മറക്കാനാവില്ല.

മേളത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരും തന്നെ അതിശയിപ്പിച്ചു. അത്ര മികവാണ് അവർ റിഹേഴ്‌സൽ സമയത്തു തന്നെ കാട്ടിയത്.  ഇവർ ഓരോരുത്തരും ലോകത്തിന്റെ പല ഭാഗത്തുനിന്ന് പല  ജോലികൾ ചെയ്യുന്ന തിരക്കിനിടയ്ക്ക് ഇതിന് സമയം കണ്ടെത്തി എന്നെ അതിശയിപ്പിച്ചിരിക്കുകയാണ്. ഇന്നലെ തൊട്ട് ഞാൻ റിഹേഴ്സലിന് രണ്ട് പ്രാവശ്യം ഇവരുടെ കൂടെ നിന്നപ്പോൾ അത് ബോധ്യമായി. ഇവർ ഓരോരുത്തർക്കും നിങ്ങൾ നിറഞ്ഞ കയ്യടി കൊടുക്കേണ്ടതാണ്. ആൻഡ് ദ വൺ ആൻഡ് ഒൺലി സ്റ്റീഫൻ ദേവസ്സി.  

നമ്മുടെ കേരളത്തിന്റെ ഏറ്റവും വലിയ മേളപ്പെരുക്കം എന്ന് പറയുന്നത് വടക്കുംനാഥന്റെ മുമ്പിൽ നടക്കുന്ന തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളമാണ്. ആ ഇലഞ്ഞിത്തറ മേളം തന്നെയാണ് ഞങ്ങൾ ഇവിടെ ക്രിയേറ്റ് ചെയ്യാൻ പോകുന്നത്. അവിടെ 250-ഉം 300-ഉം ചെണ്ടകളും എത്രയോ കൊമ്പും കുഴലും ഇലത്താളങ്ങളും നിരന്നുനിന്നാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ഇവിടെ അതിനുള്ള ഫെസിലിറ്റീസ് ഒക്കെ കുറവാണെങ്കിൽ പോലും അതിനോട് കിടപിടിക്കുന്ന ഒരു തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തോടുകൂടി ഞങ്ങൾ തുടങ്ങുന്നു. എല്ലാ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവണം. താങ്ക്യൂ, താങ്ക്യൂ സോ മച്ച്.


സ്റ്റീഫൻ ദേവസി 
ചിക്കാഗോ! ആർ യു ഗയ്സ് റെഡി?

താങ്ക്യൂ സോ മച്ച്. അഭിവന്ദ്യ പിതാവ് ജോയ് പിതാവ്, എല്ലാ അച്ചന്മാർക്കും  ഇതിന്റെ ഓർഗനൈസേഴ്സിനും, എസ്പെഷ്യലി ദ സ്പോൺസേഴ്സ്,   സ്പോൺസർ എന്ന് പറയുമ്പോൾ മൈ എക്സ്റ്റൻഡഡ് ഫാമിലി ഹിയർ, ഷീല   ആൻഡ് വർഗീസ് മാളിയേക്കൽ, മൈ ബ്രദർ ടോമി മാളിയേക്കൽ ആൻഡ് സിജോച്ചൻ, താങ്ക്യൂ സോ മച്ച് എവരിവൺ

ബാക്കി എല്ലാ സ്പോൺസർമാർക്കും ആൻഡ് എസ്പെഷ്യലി ചിക്കാഗോ, യു വിൽ ഹാവ് എ ഗ്രേറ്റ് ടൈം. എൻജോയ്.

ഇലഞ്ഞിത്തറ മേളത്തിന്റെ കൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള കുറച്ചു പാട്ടുകളുമായിട്ടാണ് കേട്ടോ. സോ ആൾ അവർ പോപ്പുലർ സോങ്സ്, ഇഫ് യു നോ ദ സോങ്സ് കം ആൻഡ് ജോയ് വിത്ത് അസ്. റെഡിയാണോ? ലെറ്റ്സ് ഗോ.

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം
എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക