
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഹയ്വാന്‍'. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് സെയ്ഫ് അലി ഖാന്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി മാറുന്നത്.
മോഹന്‍ലാലിന്റെ അഭിനയത്തിലുള്ള സൂക്ഷ്മതയാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് പറയുകയാണ്. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെയ്ഫ് അലി ഖാന്‍.
'മോഹന്‍ലാല്‍ സാറിനെ ഞാന്‍ മുന്‍പും കണ്ടിട്ടുണ്ട്. എങ്കിലും തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിലുള്ള സൂക്ഷ്മതയാണ്. ചിത്രത്തില്‍ ഒരു ഷോട്ടില്‍ മാത്രമാണ് അദ്ദേഹമുള്ളതെങ്കിലും പ്രിയന്‍ സാറുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷന്‍ രസകരമായിരുന്നു അവര്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ മനോഹരമായിരുന്നു. കാമറ ഉണ്ടന്നുള്ള കാര്യം പരിഗണിക്കാതെ അത്രയും സൂക്ഷ്മമായാണ് ലാല്‍ സാര്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ട്'-സെയ്ഫ് അലിഖാന്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2016ല്‍ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീ മേക്കാണ് ഹയ്വാന്‍. സെപ്റ്റംബര്‍ 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഹയ്വാന്‍ റിലീസ് ചെയ്യും