Image

കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ കേട്ട് സുരാജേട്ടന്‍ കിടന്നുറങ്ങി, മമ്മൂക്ക വരുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു; റോണിഡേവിഡ്

Published on 10 July, 2026
 കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ കേട്ട് സുരാജേട്ടന്‍ കിടന്നുറങ്ങി, മമ്മൂക്ക വരുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു; റോണിഡേവിഡ്

 

'ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം', 'ജോണ്‍ ലൂദര്‍' പോലുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പോലീസ് സംഘം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങള്‍. നടന്‍ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് റോണി ഡേവിഡ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ കഥ ആദ്യം പറഞ്ഞിരുന്നത് സുരാജ് വെഞ്ഞാറന്മൂടിനോട് ആയിരുന്നുവന്നും അദ്ദേഹം കഥ കേട്ട് ഉറങ്ങി പോയെന്നും ഡേവിഡ് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടി സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തന്റെ റോള്‍ ചോദിച്ച് വാങ്ങിയതാണെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.

'കണ്ണൂര്‍ സ്‌ക്വാഡിലെ ജയനാണ് എനിക്ക് ജീവിതം ഉണ്ടാക്കി തന്നത്. ഞാന്‍ എഴുതുന്ന കഥയില്‍ എന്നെ ബൂസ്റ്റ് ചെയ്ത് എഴുതാതിരിക്കാന്‍ പറ്റില്ലല്ലോ. ആദ്യം എഴുതുമ്പോള്‍ മമ്മൂക്കയിലേക്ക് ഇത് എത്തുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. സുരാജേട്ടനോടൊക്കെ ഇതിന്റെ കഥ പറഞ്ഞിട്ടുണ്ട്. ഫസ്റ്റ് ഹാഫ് പുള്ളി കേട്ടിരുന്നു പക്ഷേ, സെക്കന്‍ഡ് ഹാഫ് പറഞ്ഞു തുടങ്ങിയപ്പോഴേക്കും പൂര്‍ണമായിട്ട് സോഫയില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. അന്ന് കഥ പറയുമ്പോള്‍ ജയന്‍ കൈക്കൂലിക്കാരനല്ല.

തൃക്കാപ്പൂര്‍ നടന്നിട്ടുള്ള കുപ്രസിദ്ധമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ച് നടത്തിയിട്ടുള്ള ആ മാന്‍ ഹണ്ടിന് അവര്‍ പോകുന്നു. ആ പ്രൊസീജര്‍ അങ്ങനെ തന്നെ നമ്മള്‍ കോപ്പി പേസ്റ്റ് അടിക്കുകയാണ് ചെയ്തത്. ഹെലന്റെ ഡയറക്ടര്‍ മാത്തുക്കുട്ടി എന്റെ ഫ്രണ്ടാണ്. അവനാണ് ഈ പോര്‍ഷനില്‍ മാറ്റം വരുത്താന്‍ പറഞ്ഞത്. 'ക്ലീനായി പോകാതെ ഈ ടീമിന്റെ ഇടയില്‍ എന്തെങ്കിലും കോണ്‍ഫ്ളിക്ട് ഉണ്ടാക്ക്. വല്ല കൈക്കൂലിക്കേസിന്റെയോ മറ്റോ പേരില്‍ ഇവരുടെ ടീമില്‍ തന്നെ പ്രശ്നമുണ്ടാക്ക്. അപ്പൊ കുറച്ച് ഇന്‍ട്രസ്റ്റിങ്ങാകും' എന്നാണ് മാത്തുക്കുട്ടി പറഞ്ഞത്.

സ്‌കോഡുകാരെ പിരിച്ചു വിടാറ് പൊതുവേ കൈക്കൂലി വാങ്ങുമ്പോഴാണ്. പെര്‍ഫെക്റ്റ് ഒരാളെ കൈക്കൂലിക്കാരനാക്കണം. അപ്പൊ കൈക്കൂലിക്കാരന്‍ ആവാനും പെര്‍ഫോം ചെയ്യാനും സ്‌കോപ്പ് ഏറ്റവും കൂടുതല്‍ ഞാന്‍ അല്ലേ വരേണ്ടത്. കാരണം ഞാനാണല്ലോ ഇതിന് പുറകെ പണിയെടുക്കുന്നത്. അപ്പോള്‍ ആ കൈക്കൂലിക്കാരന്‍ ഞാനായി മാറി. മമ്മൂക്ക അവസാനം വരെ പറഞ്ഞത് നീ കാസര്‍ഗോഡ് എസ്പി വേഷം ചെയ്യാന്‍ ആണ്. ഞാന്‍ എടുത്തില്ല. എനിക്കറിയാം ഇതാണ് ഏറ്റവും നല്ലതെന്ന്. ഞാന്‍ കയ്യും കാലും പിടിച്ച് വാങ്ങിയ റോള്‍ ആണ് അത്,'റോണി ഡേവിഡ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക