Image

മഴയത്ത് 12 മണിക്കൂര്‍ നീണ്ട് നിന്ന സംഘട്ടന രംഗം, കയ്യടി നേടി ചിരഞ്ജീവി; അപ്ഡേറ്റുമായി 'ചിരു 158'

Published on 10 July, 2026
 മഴയത്ത് 12 മണിക്കൂര്‍ നീണ്ട് നിന്ന സംഘട്ടന രംഗം, കയ്യടി നേടി ചിരഞ്ജീവി; അപ്ഡേറ്റുമായി 'ചിരു 158'

 

ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി ഒരുക്കുന്ന സിനിമയാണ് ചിരു 158. ഒരു ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണന്‍ ആണ് ഈ സിനിമ നിര്‍മിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണവും അതിനായി ചിരഞ്ജീവി കാണിച്ച പ്രതിബദ്ധതയുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

മഴയില്‍ ഉള്ള സംഘട്ടന രംഗം ആണ് വലിയ കാന്‍വാസില്‍ ചിത്രത്തിനായി ഒരുക്കിയത്. 12 മണിക്കൂറോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ഈ രംഗം പൂര്‍ത്തിയായത്. രാവിലെ 9 മണിക്ക് ലൊക്കേഷനില്‍ എത്തിയ ചിരഞ്ജീവി ഏകദേശം 12 മണിക്കൂര്‍ തുടര്‍ച്ചയായി മഴയില്‍ ചിത്രീകരിച്ചു. ഒരു ഹ്രസ്വ ഉച്ചഭക്ഷണ ഇടവേള മാത്രം എടുത്ത അദ്ദേഹം, ശാരീരികമായി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ശ്രദ്ധേയമായ ഊര്‍ജ്ജത്തോടും കൃത്യതയോടും കൂടി ആ ആക്ഷന്‍ ഭാഗങ്ങള്‍ അവതരിപ്പിച്ചു. മലയാളി താരം അനശ്വര രാജന്‍ ആണ് നിലവില്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തെലുങ്ക് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്. ആക്ഷന്‍, ഇമോഷന്‍, മാസ് അപ്പീല്‍ എന്നിവ നിറഞ്ഞ ഒരു മെഗാ മാസ് കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായി ആണ് ചിത്രം ഒരുങ്ങുന്നത്.

രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷന്‍ ബാനര്‍: കെവിഎന്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാതാവ്: വെങ്കട്ട് കെ നാരായണ, സംഗീതം: തമന്‍ എസ്, തിരക്കഥാകൃത്തുക്കള്‍: കോന വെങ്കട്ട്, കെ ചക്രവര്‍ത്തി റെഡ്ഡി, അഡീഷണല്‍ തിരക്കഥാകൃത്തുക്കള്‍: ഹരി മോഹന കൃഷ്ണ, വിനീത് പൊട്‌ലൂരി, ഛായാഗ്രഹണം: വിജയ് കാര്‍ത്തിക് കണ്ണന്‍, എഡിറ്റര്‍: ആന്റണി റൂബന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: അവിനാഷ് കൊല്ല, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: യുഗന്ദര്‍ ടി, സംഭാഷണങ്ങള്‍: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടര്‍മാര്‍: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടര്‍: വി. ക്രാന്തി ചക്രവര്‍ത്തി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശരണ്യ പൊട്‌ല, മാര്‍ക്കറ്റിംഗ്ഃ ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ: ശബരി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക