
അമേരിക്കന്‍ മലങ്കര ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സീനിയര്‍ വൈദീകന്‍ വെരി റവ. ഇട്ടി തോമസ് വള്ളിക്കാട്ടില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സഹധര്‍മ്മിണി ഏലിയാമ്മ ഇട്ടി അന്തരിച്ചു.
പരേത അരീപ്പറമ്പ് ചെന്നിക്കര കുര്യന്‍- മറിയാമ്മ ദമ്പതികളുടെ മകളാണ്. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വെരി റവ. ഇട്ടി തോമസ് കോര്‍എപ്പിസ്‌കോപ്പ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളും, ആരാധനയും അമേരിക്കയുടെ മണ്ണില്‍ പ്രചരിപ്പിക്കുന്നതിനും, അവ അടുത്ത തലമുറയ്ക്കായി കൈമാറുന്നതിനുമായി നടത്തിയ അശ്രാന്ത പരിശ്രമത്തില്‍ ബഹു. അച്ചനോടൊപ്പം താങ്ങും തണലുമായി അടിയുറച്ച വിശ്വാസത്തിലും ദൈവാശ്രയത്തിലും, സഭാ സ്‌നേഹത്തിലും അധിഷ്ഠിതമായി മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തിക്കുവാന്‍ ഏലിയാമ്മ കൊച്ചമ്മയ്ക്ക് സാധിച്ചുവെന്നുള്ളത് ഏറെ ചാരിതാര്‍ത്ഥ്യതയോടെ ഈ അവസരത്തില്‍ സ്മരിക്കുന്നു.
നാലു പതിറ്റാണ്ടോളം നഴ്‌സിംഗ് രംഗത്ത് സ്തുത്യര്‍ഹമാംവിധം സേവനം അനുഷ്ഠിച്ച്, ആതുരസേവന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ പരേതയ്ക്ക് സാധിച്ചു.
മക്കള്‍: ടോണി ഇട്ടി, ഡോണി ഇട്ടി.
മരുമക്കള്‍: ആന്‍ജെലാ, എയ്മി.
കൊച്ചുമക്കള്‍: അന്‍ജന, ലെയ്‌ലാ.
സഹോദരങ്ങള്‍: കുര്യാക്കോസ് (ജോര്‍ജ്), ലിസി മോള്‍ ബേബി.
സംസ്‌കാര ശുശ്രൂഷ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തിലും, വന്ദ്യ വൈദീകരുടെ സഹകാര്‍മികത്വത്തിലും ജൂലൈ 12 ഞായര്‍, 13 തിങ്കള്‍ എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുമെന്ന് വികാരി റവ.ഫാ. ഷിനോജ് ജോസഫ് അറിയിച്ചു.
12 ഞായറാഴ്ച സെന്റ് ബേസില്‍ ദേവാലയത്തില്‍ രാവിലെ 8 മണിക്ക് പ്രാഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് വി. കുര്‍ബാനയും, വൈകിട്ട് 5 മുതല്‍ 8 വരെ പൊതുദര്‍ശനവും നടത്തപ്പെടും. 13-ന് തിങ്കളാഴ്ച രാവിലെ 7.45-ന് സംസ്‌കാര ശുശ്രൂഷയെ തുടര്‍ന്ന് 11 മണിക്ക് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (Forest Park Cemetry, 12800 Westheimer RD, Huston, TX 77077) സംസ്‌കാരം നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഷിനോജ് ജോസഫ് (713 518 3228), ജോണി വര്‍ഗീസ് (281 682 8332), ഷാജി അബ്രഹാം (281 798 0928), ടോണി ഇട്ടി (281 684 8664).
വാര്‍ത്ത അയച്ചത്: ജോര്‍ജ് കറുത്തേടത്ത്