Image

ഫോമാ ബെസ്റ്റ് അസോസിയേഷൻ അവാർഡുകൾ 2026

Published on 09 July, 2026
ഫോമാ ബെസ്റ്റ് അസോസിയേഷൻ അവാർഡുകൾ 2026

 

ഫോമായുടെ കീഴിലുള്ള അംഗ അസോസിയേഷനുകളുടെ മികച്ച പ്രവർത്തനങ്ങളെയും മാതൃകാപരമായ നേതൃത്വത്തെയും ആദരിക്കുന്ന FOMAA Best Association Awards 2026-ലേക്കുള്ള നാമനിർദ്ദേശങ്ങൾ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ജൂലൈ 18 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ..കഴിഞ്ഞ 2 വർഷത്തെ (ജൂലൈ 2024 മുതൽ ജൂലൈ 15 2026 വരെയുള്ള) പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഏറ്റവും മികച്ച അസോസിയേഷനെ തിരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 2026.

കഴിഞ്ഞ വർഷം സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനങ്ങൾ, യുവജന-വനിതാ ശാക്തീകരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, അംഗങ്ങളുടെ പങ്കാളിത്തം, സംഘടനാ മികവ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ എല്ലാ അംഗ അസോസിയേഷനുകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ അസോസിയേഷന്റെ നേട്ടങ്ങൾ ഫോമായുടെ ദേശീയ വേദിയിൽ അവതരിപ്പിക്കാനും മികച്ച അസോസിയേഷനുള്ള അംഗീകാരം നേടാനും ഇന്ന് തന്നെ നാമനിർദ്ദേശം സമർപ്പിക്കൂ.

📝 നാമനിർദ്ദേശ ഫോം:

FOMAA Best Association Awards Nomination Form

https://fomaa.org/page/BestAssociationAwards

ഫോമാ – ഒരുമയിലൂടെ മികവിലേക്ക്.
 

ഫോമാ ബെസ്റ്റ് അസോസിയേഷൻ അവാർഡുകൾ 2026
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക