
എഡ്മന്റണ്‍: എഡ്മണ്ടനിലെ യുവാക്കള്‍ക്കായി മാര്‍സ് അര്‍ബന്‍ മിഷന്‍ സൊസൈറ്റി സംഘടിപ്പിച്ച യൂത്ത് മെന്റര്‍ സര്‍ക്കിള്‍ സമാപിച്ചു. പതിനാലിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള, കാനഡയില്‍ പുതിയതായി എത്തിയ, മലയാളികള്‍ ഉള്‍പ്പെടെ, പതിനെട്ട് കുട്ടികളാണ് പന്ത്രണ്ട് ആഴ്ച നീണ്ട് നിന്ന മെന്റര്‍ സര്‍ക്കിളില്‍ പങ്കെടുത്തത്. കാനഡയിലെ സാഹചര്യങ്ങളില്‍ എങ്ങനെ ഓരോ മേഖലയിലും വിജയം നേടാം, എന്നതായിരുന്നു വിഷയം.