Image

വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ ടെക്കി യുഎസിൽ അറസ്റ്റിൽ; മൃതദേഹ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു

Published on 09 July, 2026
വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ ടെക്കി യുഎസിൽ അറസ്റ്റിൽ; മൃതദേഹ  ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു

അമേരിക്കയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പിടിയിൽ. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. കൊലപാതകത്തിന് ശേഷം പ്രതി തന്റെ കാമുകിക്ക് ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം അയച്ചുകൊടുത്തതായും അന്വേഷണസംഘം കണ്ടെത്തി. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിന് ശേഷമായിരുന്നു കൊലകൊലപാതകം..  

തെലങ്കാന സ്വദേശിയും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ അവിനാഷ് നാർനെ (30)ആണ് പ്രതി. കൊലപാതകത്തിന് തൊട്ടുപിന്നാലെയും ഇയാൾ ഈ സ്ത്രീയുമായി ബന്ധം പുലർത്തിയിരുന്നതായി ആരോപണമുണ്ട്.

കൊലപാതകം നടന്ന ദിവസം പ്രതി തന്റെ ഭാര്യ രാജിത സബ്ബിനേനിയുടെ (27) മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുക്കുകയും അവരുമായി നാല് തവണ സംസാരിക്കുകയും ചെയ്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. വാഷിംഗ്ടൺ സ്റ്റേറ്റിലെ കോടതിയിൽ തിങ്കളാഴ്ച നടന്ന വാദത്തിനിടെ, തനിക്കെതിരെയുള്ള ആസൂത്രിത കൊലപാതക കുറ്റം അവിനാഷ് നിഷേധിച്ചു.

യുഎസ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ടെലിവിഷൻ ക്യാമറകളിൽ നിന്ന് തന്റെ മുഖം മറച്ചുവെക്കണമെന്ന പ്രതിയുടെ ആവശ്യം ജഡ്ജി നിരസിച്ചു. കൂടാതെ പാസ്‌പോർട്ട് കണ്ടുകെട്ടാനും ജാമ്യതുക 5 മില്യൺ ഡോളറായി (ഏകദേശം 41 കോടിയിലധികം രൂപ) നിലനിർത്താനും കോടതി ഉത്തരവിട്ടു. പ്രതി ഇപ്പോൾ കിംഗ് കൗണ്ടി ജയിലിൽ വിചാരണ കാത്തു കഴിയുകയാണ്.

കോടതി രേഖകൾ പ്രകാരം, 2025 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യ ബാത്റൂമിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രതികരിക്കുന്നില്ലെന്നും കാണിച്ച് അവിനാഷ് 911-ൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ബെല്ലെവ്യൂ പോലീസ് വുഡ്‌ലാൻഡ് കോമൺസ് അപ്പാർട്ട്‌മെന്റിൽ എത്തുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക