
കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരവും, ആവേശവും, സമ്പന്നമായ പാരമ്പര്യവും ആഘോഷിക്കുന്ന ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സ് 'ലാന്‍ഡ് ഓഫ് ഫുട്‌ബോള്‍'-ന്റെ ടീസര്‍ പുറത്തിറങ്ങി. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന ഈ സ്‌പെഷ്യല്‍ പ്രൊഡക്ഷന്‍ ജൂലൈ 10 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഫുട്‌ബോള്‍ കേരളത്തില്‍ ഒരു കളി മാത്രമല്ല, മറിച്ച് ജീവിതശൈലിയാണെന്ന ആശയമാണ് 'ലാന്‍ഡ് ഓഫ് ഫുട്‌ബോള്‍' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിന്റെ പ്രകൃതി സൗന്ദര്യം പോലെ തന്നെ, ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ അചഞ്ചലമായ സ്‌നേഹവും അതുല്യമാണ്. 2022-ലെ ഖത്തര്‍ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ജഴ്സികള്‍ അണിഞ്ഞ് ദോഹയുടെ തെരുവുകള്‍ നിറച്ച മലയാളികള്‍ ലോകശ്രദ്ധ നേടിയിരുന്നു. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവരെ തെറ്റായി 'ഫേക്ക് ഫാന്‍സ്' എന്ന് വിശേഷിപ്പിച്ചെങ്കിലും, അത് യഥാര്‍ത്ഥത്തില്‍ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെയും ആഴത്തില്‍ വേരൂന്നിയ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെയും പ്രതിഫലനമായിരുന്നുവെന്ന് 'ലാന്‍ഡ് ഓഫ് ഫുട്‌ബോള്‍' ഓര്‍മ്മിപ്പിക്കുന്നു.
ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വസീം ഹൈദറും അനമയ് പ്രകാശും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ലാന്‍ഡ് ഓഫ് ഫുട്‌ബോള്‍' സംവിധാനം ചെയ്യുന്നത് ഹസീഫ് ഹക്കീമാണ്. ജൂഷ്‌ന ഷഹീന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
നന്ദ കിഷോറും ദര്‍ശനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ടംജി താഹയാണ് എഡിറ്റിംഗ്. ജയ് ഉണ്ണിത്താനാണ് സംഗീത സംവിധാനം.
ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സ് 'ലാന്‍ഡ് ഓഫ് ഫുട്‌ബോള്‍' ജൂലൈ 10 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നു. ഈ വ്യത്യസ്ത അനുഭവം നഷ്ടപ്പെടുത്തരുത്.
Watch the teaser: https://youtu.be/FDVGC1fNO9U?si=yQJ2QxOEgBarJBxN