Image

ബംഗാളി (കവിത: മുഹമ്മദ് മസൂദ്)

Published on 09 July, 2026
ബംഗാളി (കവിത: മുഹമ്മദ് മസൂദ്)

നഗര മധ്യത്തിൽ നിന്ന്

പതിമൂന്ന് ഡിഗ്രി ഇടത്തോട്ട് തിരിയുമ്പോൾ

തുരുമ്പു കുടിയേറിയ കെട്ടിടച്ചുവരിൽ ബന്ധിക്കപ്പെട്ട,  

ക്ലാവ് പിടിച്ച പച്ച ബോർഡിൽ

റൂം 14 എന്നെഴുതിയതിനു ചോടെ

ഒരു ജീവിതം ഇഴയുന്നുണ്ട്.

ഇരുട്ടു മുറ്റിയ കൽക്കരിയിലെ,

ഖനന പാടുകളിലെ കൗമാരം

നീട്ടിയെറിഞ്ഞത് ചെന്ന് പതിച്ചത്

അങ്ങ് ദൈവത്തിന്റെ മണ്ണിലായിരുന്നു.

ഉത്തര തെരുവോരങ്ങളിൽ വിശപ്പ്

ഭക്ഷിച്ച വയറുന്തിയ കുരുന്നിന്റെ

പ്രതിധ്വനിയിൽ വീണ്ടും

മണ്ണ് കൊത്തി,

കല്ല് പടുത്ത് ,

ഊരുചുറ്റികുഴിച്ച്

അവർ പല വേഷങ്ങളിലായി

പരകായ പ്രവേശം നടത്തുന്നു

തീക്ഷ്ണ കിരണങ്ങളുടെ മർദനത്തിൽ

വിയർപ്പുമോന്തി

സന്ധ്യയ്ക്കു കൂടു പറ്റുമ്പോൾ

കീഴെ ചായക്കാരൻ പിറുപിറുക്കുന്നതിൽ

നിന്നും മുളപൊട്ടിയ കീർത്തി നാമമാണ് ബംഗാളി.

Mohammed Masoud 
Darul Hidaya Dawa College student 9th class

Join WhatsApp News
ALTHAF 2026-07-09 11:26:05
POLI
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക