
കോട്ടയം : കോട്ടയം പടിപ്പുരക്കൽ കുടുംബംഗം ശ്രീ. ചെറിയാൻ പി കോരുത് ( ബാബുക്കുട്ടി -73) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ( ജൂലൈ 9) കോട്ടയം സെന്റ്. ലാസാറസ് ഓർത്തഡോൿസ് ദേവാലയത്തിൽ നടക്കും.
പ്രശസ്ത സാഹിത്യകാരനും, മലയാള മനോരമയുടെ ആദ്യ കാല പത്രാധിപ സമിതി അംഗവും സീനിയർ എഡിറ്ററും ആയിരുന്ന പരേതനായ പി സി കോരുതിന്റെ ഇളയ പുത്രനാണ്. ദീർഘകാലം മാൽദീവസിൽ എഞ്ചിനീയറിംഗ് മേഖലയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. ദേവലോകം തൈകടവിൽ കുടുംബംഗം ശ്രീമതി ഷൈല ചെറിയാൻ ( ലിലിക്കുട്ടി ) സഹധർമ്മിണിയും, അമ്മു ജിൻസ് ( ന്യൂയോർക് ) പുത്രിയുമാണ്. കണ്ടനാട് ആലുമ്മൂട്ടിൽ കുടുംബംഗം ജിൻസ് ജോൺ ജാമാതാവും, ആൻഡ്റൂ ജിൻസ്,. അനിക ജിൻസ് ( എല്ലാവരും ന്യൂയോർക് ) എന്നിവർ പേരക്കുട്ടികളുമാണ്.
ജോർജ് പി കോരുത് (റിട്ടയേർഡ് സീനിയർ മാനേജർ MRF), രാജൻ പി കോരുത് ( കുവൈറ്റ് )പരേതരായ സൂസമ്മ തോമസ്,. അന്നമ്മ ജേക്കബ് , ലീലാമ്മ ജേക്കബ് എന്നിവർ പരേതന്റെ സഹോദരങ്ങളാണ് .
വ്യാഴാഴ്ച രാവിലെ 9 മണിക്ക് നല്ലയിടയൻ റോഡിലുള്ള ഭവനത്തിൽ വെച്ച് പ്രാർഥനക്ക് ശേഷം സൗകര്യർധം 9:30 മുതൽ സെന്റ് ലാസാറസ് പള്ളിയിൽ പൊതുദർശനവും അനുസ്മരണ ശുശ്രുഷകളും നടക്കും. തുടർന്ന് പള്ളി സെമിതെരിയിൽ കബറടക്കം.
വാർത്ത : ബിജു ചെറിയാൻ, ന്യൂയോർക്.