
നഗരത്തിൻ തിലകക്കുറിയായി,
നാടിൻ അഭിമാനസ്തംഭമായി,
കായലോല കുളിർമ്മയേറ്റു
വിജ്ഞാനവിളക്കായി നിൽപ്പൂ.
പാറമേൽ പണിതൊരു ക്ഷേത്രം
എൻ മനം മന്ത്രിക്കുന്നു മൗനമായി;
അഭിമാന പുളകിതമാവുന്നന്തരംഗം
ഇരമ്പിപ്പായും വാഹനങ്ങളാൽ
മർദ്ദനമേറ്റു തളർന്ന രാജവീഥിതൻ
പാർശ്വത്തിൽ തലയുയർത്തി നിൽക്കും
പഴമ തൻ പെരുമയിൽ
പുതുമയാർന്ന ഭംഗിയിൽ
ഇമ്പമാർന്നൊരു രാജഗോപുരം.
ഗോഥിക് ശൈലിയിലഴകാർന്നു
രാജകീയ പ്രൗഢിയാർന്ന വിദ്യാലയം.
നൂറിനൊത്ത വിജയo ചൂടി, നിൽക്കും
എൻ പ്രിയ വിദ്യാലയമേ,
പിരിഞ്ഞുപോയെങ്കിലും
ഉള്ളം നിറഞ്ഞ നന്ദിയുമായി
മനമിപ്പോഴും നിൻ അകത്തളത്തിൽ .