Image

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറങ്ങി

Published on 08 July, 2026
തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറങ്ങി

തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് ‘കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളേജ് രൂപീകരിക്കുന്നത്.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എൻഎച്ച്എം പദ്ധതികളുടെ അവലോകനയോഗത്തിലായിരുന്നു മന്ത്രി ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടിയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നായിരുന്നു എൻഎച്ച്എം യോഗത്തിൽ മന്ത്രി മുരളീധരൻ ആവശ്യപ്പെട്ടത്.

സംസ്ഥാനത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നതായി കേന്ദ്രമന്ത്രി ജെ പി നദ്ദ മറുപടിയും നൽകിയിരുന്നു. രാജ്യത്തുടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും ജെ പി നദ്ദ അറിയിച്ചു.

Join WhatsApp News
Dr.Jose 2026-07-08 21:25:35
തിരുമലും ഉരുട്ടലം ഒക്കെ സ്‌പെഷ്യൽ ഉണ്ടായിരിക്കും.
ഒരു വായനക്കാരൻ 2026-07-09 22:03:53
കൊച്ചി ഇന്റർനാഷണൽ എയര്പോര്ട്ടിനും അദ്ദേഹത്തിന്റെ പേര് കൊടുക്കുന്നു എന്ന് കേട്ടത് ശരിയോ ?
Jayan varghese 2026-07-10 03:02:07
ഈച്ചരവാര്യരുടെ സാത്വിക സ്വപ്‌നങ്ങൾ കവർന്നെടുക്കുന്നതിനു കൂട്ട് നിന്ന കരുണാകരന് സ്മാരകം നിർമ്മിക്കാൻ പോകുന്നതിനു മുൻപ് “ എന്റെ മകനെ എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത് ? “ എന്ന ഒരു വൃദ്ധ പിതാവിന്റെ വിങ്ങിപ്പൊട്ടലിനു സമാധാനം പറഞ്ഞിട്ട് മതി പുതിയ വെള്ള പൂശൽ - ജയൻ വർഗീസ്.
Sudhir Panikkaveetil 2026-07-10 15:58:06
ശ്രീ ജയൻ വർഗീസ്, പണ്ടൊക്കെ ദൈവം ചോദിക്കുമെന്ന ഒരു വിശ്വാസം മനുഷ്യനുണ്ടാ യിരുന്നു.സാങ്കേതിക വിദ്യ പടർന്നപ്പോൾ ദൈവത്തെ കാണാതായി. സത്യം ആർക്കറിയാം.? നാമിങ്ങറിയുവതൽപ്പം-എല്ലാ- മോമനേ, ദൈവസങ്കല്പം. (ആശാൻ )
ഇത് ദേവ സങ്കല്പം അല്ല പണിക്കവീട്ടിൽ 2026-07-10 22:24:30
ഇത് ദേവ സങ്കല്പം അല്ല പണിക്കവീട്ടിൽ പി. രാജന്റെ അച്ഛൻ, രാജന്റെ കാണാതാകലിന്റെ പിന്നിലെ സത്യങ്ങൾ പുറത്തുകൊണ്ടുവരാനും സംസ്ഥാന അധികാരം നടത്തിയ അതിക്രമങ്ങൾ വെളിപ്പെടുത്താനും, സ്ഥാപിത വ്യവസ്ഥയ്‌ക്കെതിരെ ദീർഘകാല പോരാട്ടം നടത്തി. ഹർജിയും തുടർന്ന് നടന്ന അന്വേഷണങ്ങളും രാജനെ യഥാർത്ഥത്തിൽ കസ്റ്റഡിയിൽ എടുത്തതും, പോലീസ് കസ്റ്റഡിയിൽ കഴിയുന്നതിനിടെ മരിച്ചിരിക്കാമെന്നും കണ്ടെത്തി. അദ്ദേഹത്തിന്റെ ശരീരം കണ്ടെത്താനായില്ല; ഇതുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ചുമത്തിയ പല കുറ്റങ്ങളും പിന്നീട് ഒഴിവാക്കേണ്ടി വന്നു. പ്രതികളിൽ കേരള പോലീസിന്റെ ക്രൈം ബ്രാഞ്ച് വിങ്ങിന്റെ മേധാവിയായിരുന്ന ഡിഐജി ജയറാം പടിക്കലും ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിന് ശിക്ഷ വിധിക്കപ്പെട്ടെങ്കിലും അപ്പീലിൽ അത് റദ്ദാക്കി. അടിയന്തരാവസ്ഥയുടെ കാലത്ത് കരുണാകരൻ ആഭ്യന്തര മന്ത്രിയായിരുന്നു. ഈ കേസിലെ പ്രതികൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹം 1978-ൽ കേരള മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. വാരിയർ തന്റെ പോരാട്ടങ്ങളെ വിവരിക്കുന്ന Memories of a Father എന്ന പുസ്തകം എഴുതി. കരുണാകരനെ അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് നടത്തിയ നടപടികൾക്ക് രാഷ്ട്രീയമായും ഭരണപരമായും ഉത്തരവാദിയാക്കി. ഹേബിയസ് കോർപസ് കേസിൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ പ്രസ്താവനകൾ ഉണ്ടെന്ന് കേരള ഹൈക്കോടതി കണ്ടെത്തി. ഇതിന്റെ ഫലമായി 1978ൽ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഇതുപോലെയുള്ള കള്ളന്മാരുടെ പേരിടാത്ത ആ രാജന്റെ പേര് ഇടാൻ മുഖ്യമന്തി തയ്യാറാകണം. അല്ലാതെ മുരളിയുടെ മൂട് താങ്ങിക്കൊടുക്കുകയല്ല വേണ്ടത് രാജൻ കൊലക്കേസ് സമരത്തിൽ പങ്കെടുത്ത ഒരാൾ.
Sudhir Panikkaveetil 2026-07-10 23:19:10
കള്ളപ്പേരുകാരുടെ കമന്റുകൾക്ക് മറുപടി എഴുതേണ്ട എന്ന് തീരുമാനിച്ചാലും ഇതേമാതിരി ഓരോന്ന് കാണുമ്പോൾ എന്താ ചെയ്യാ. നിങ്ങൾ എഴുതിയതും അതിൽ കൂടുതലും എനിക്കറിയാം. ഈശ്വര വാര്യരുടെ വീട് എന്റെ വീടിനടുത്താണ്. അദ്ദേഹം എഴുതിയ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. പ്രിയ ശ്രീ ജയൻ വർഗീസിന്റെ കമന്റിന് ഞാൻ മറുപടി എഴുതിയത് - ദൈവത്തിന് മാത്രമേ സഹായിക്കാൻ കഴിയു എന്ന അർത്ഥത്തിലാണ്. എന്നാൽ ദൈവസഹായവും കിട്ടുമോ എന്ന് എന്ത് ഉറപ്പു. എന്നാലും നമ്മൾ അറിയുന്നത് വളരെ കുറച്ച് ഈശ്വരൻ അറിയുന്നു കൂടുതൽ എന്ന് ഞാൻ കുമാരനാശാന്റെ കവിത ഉദ്ധരിക്കയായിരുന്നു.. ആ വരികൾ എഴുതിയത് പണിക്കവീട്ടിലല്ല പ്രിയ സഹോദര. ഇങ്ങനെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ? ഞാൻ ശ്രീ കരുണാകരന്റെ പേരിടുന്നതിനോട് യോജിക്കുന്നതായി എന്റെ കമന്റിൽ കണ്ടോ രാജൻ കൊലക്കേസിൽ പങ്കെടുത്ത ആളെ? നിങ്ങൾക്ക് ഇതൊക്കെ അറിയാമെന്നു കാണിക്കാൻ എന്നെ എന്തിനു വലിച്ചിഴക്കുന്നു. എന്നോട് ശത്രുതയുള്ള ഒരു ഗ്രൂപ് ഇ-മലയാളിയിൽ ഉണ്ടെന്നു അറിയാം. ഗാന്ധി ചോദിക്കുന്നപോലെ പ്രിയ സഹോദര നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യാത്ത എന്നോട് ശത്രുത കാണിച്ചിട്ട് "നിങ്ങൾ എന്ത് നേടുന്നു"?ശത്രു ഗ്രൂപ്പിലെ ആളുകളെ എനിക്കറിയാം. അതുകൊണ്ട് കള്ളപ്പേരിൽ മറഞ്ഞിരുന്നാലും ആളിനെ അറിയാം.
ഉലക്ക ഉരുട്ടൽ കോളജ് ? 2026-07-11 00:23:41
കരുണാകരൻ മെഡിക്കൽ കോളജ് / അതോ ഉലക്ക ഉരുട്ടൽ കോളജ് ? {ഇതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ എൻറ്റെ അറിവിൻറ്റെ വെളിച്ചത്തിൽ ഉള്ളതാണ്, ഇ മലയാളിയുടെ അഭിപ്രായം അല്ല. ഇതിലെ വസ്തുതകൾക്ക് ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു-andrew } { I had the opportunity to interview: Ajitha, stephen & Varghese in their hiding shelter} രാജൻ കൊലക്കേസ് : നിർഭാഗ്യം എന്ന് പറയണമോ എന്ന് എന്നറിയില്ല. രാജൻ കൊലക്കേസിലെ പ്രധാന പ്രതി മറ്റാരുമല്ല അന്നത്തെ പോലീസ് മന്ത്രി കരുണാകരനാണ്. 1976-ലെ ദേശീയ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ ഒരു കോളേജ് വിദ്യാർത്ഥിയായ പി. രാജന്റെ നിയമവിരുദ്ധമായ അറസ്റ്റും കസ്റ്റഡി മരണവുമാണ് രാജൻ കേസ് . പോലീസ് പീഡനം തന്റെ ഭരണകൂടം മറച്ചുവെച്ചുവെന്നാരോപിച്ച് ആഭ്യന്തരമന്ത്രിയും പിന്നീട് കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ രാജിവയ്ക്കാൻ നിർബന്ധിതനായി.കേസിനെക്കുറിച്ചും കരുണാകരന്റെ പങ്കിനെക്കുറിച്ചുമുള്ള പ്രത്യേക വിശദാംശങ്ങൾ ഇതാ:സംഭവം: കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ പി. രാജനെ 1976 മാർച്ചിൽ നക്സലൈറ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൻറ്റെ കാരണം: രാജൻ നക്സൽ ആയിരുന്നോ?; എൻറ്റെ അറിവിൽ തെളിവുകൾ ഇല്ല. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു പരിപാടിയിൽ അന്നത്തെ ഹോം മിനിസ്റ്റർ കെ. കരുണാകരൻ മുഖ്യ അതിഥി ആയിരുന്നു. [ഇന്ത്യൻ ജനാധിപത്യത്തെ തൂക്കിലേറ്റിയ കാലം -അടിയന്തരാവസ്ഥ കാലം] സ്റ്റേജിൽ ഇരുന്ന കരുണാകരനെ നോക്കി; ശ്രീ രാജൻ പാടി '' കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ ശുനകനോ അതോ സിംഹമോ .......പാട്ടിൻറ്റെ അവസാനത്തിൽ കരുണാകരൻ പറഞ്ഞു പാട്ട് നന്നായിരിക്കുന്നു, എന്ന് പറഞ്ഞു, പക്ഷെ കരുണാകരൻ സ്റ്റേജിൽ നിന്നും ഇറങ്ങി കാറിൽ കയറിയപ്പോൾ കൊടുത്ത സിഗ്‌നൽ - അതിൻറ്റെ തുടർച്ചയാണ് രാജനെ നക്സലായിറ്റ് എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്. അതോടുകൂടി രാജൻ കൊലക്കേസിൻറ്റെ ചരിത്രം തുടങ്ങി. രാജനെ അന്നുരാത്രി അറസ്റ്റ് ചെയ്തു, തുടർന്ന്, നക്സലുകളെ പീഡിപ്പിച്ച കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി ക്രൂരവും മാരകവുമായ പീഡനത്തിന് വിധേയനാക്കി."റോൾ": ക്യാമ്പിൽ ഉപയോഗിച്ചിരുന്ന ക്രൂരമായ പീഡന രീതികളിൽ ഒന്നായിരുന്നു "ഒലക്ക" റോൾ. ഉദ്യോഗസ്ഥർ തടവുകാരന്റെ തുടകളിൽ ഒരു ഭാരമുള്ള മരക്കഷണം വച്ച ശേഷം, ആ വ്യക്തി ബോധം നഷ്ടപ്പെടുകയോ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയോ ചെയ്യുന്നതുവരെ അത് മുന്നോട്ടും പിന്നോട്ടും ശക്തമായി ഉരുട്ടിക്കൊണ്ടിരുന്നു.കരുണാകരന്റെ പങ്ക്: അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രി എന്ന നിലയിൽ കരുണാകരൻ പോലീസ് സേനയുടെ ചുമതല വഹിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം രാജന്റെ പിതാവ് നിയമനടപടി ആരംഭിച്ചു. രാജനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പോലീസും കരുണാകരന്റെ ഭരണകൂടവും ആദ്യം സത്യവാങ്മൂലം സമർപ്പിച്ചു.രാജി: രാജനെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് സ്ഥാപിച്ച ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന്, തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചതിന് സുപ്രീം കോടതി സർക്കാരിനെതിരെ കുറ്റം ചുമത്തി. തൽഫലമായി, പ്രതികൂല വിധിയും തുടർന്നുണ്ടായ പൊതുജന പ്രതിഷേധവും കാരണം 1978-ൽ കരുണാകരൻ (അന്ന് മുഖ്യമന്ത്രി) രാജിവയ്ക്കാൻ നിർബന്ധിതനായി.- ഇതാണ് ചരിത്രം -കൂടുതൽ പറയണോ. പുതിയ മന്ത്രിസഭക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു, പ്രത്യേകിച്ചും അടിയന്തിരാവസ്ഥക്കു തുല്യമായി 10 വർഷം ഭരിച്ച പിണറായിയിൽ നിന്ന് കേരളജനതയെ രക്ഷിച്ച വോട്ടർമാർക്ക് നന്ദി. -andrew [gracepub@yahoo.com]
ഒരു വായനക്കാരൻ 2026-07-11 00:39:20
മേലെഴുതിയ കമെന്റ് ഓർമ്മകളെ വളരെ പിന്നിലക്ക് കൊണ്ടുപോകുന്നു. അധികാരത്തിന്റെയും അധികാരികളുടെയും നിഷ്ടൂരതകളെ മറച്ചുവെക്കുകയും അതിന് രക്തസാക്ഷികളായവരെ രേഖകളിൽ ഇല്ലാതാക്കുകയും വഴി കേരളത്തിന്റെ ചരിത്രം തന്നെ വളച്ചൊടിച്ചു. ആ പ്രക്രിയയിൽ പങ്കെടുത്ത, ചരിത്രം അറിയാവുന്നവർ, സത്യം മറച്ചുവെച്ചവരിൽ പലരും ഓർമ്മയായി. വരും തലമുറകൾ ഒരു കാലഘട്ടം ഇരുട്ടിലായി.
നിരീശ്വരൻ 2026-07-11 02:43:42
രാജന്റെ മൃതദേഹം കണ്ടെത്താൻ കഴിയാത്തതിന്റെ കാരണം അയാളെ ഉലക്കകൊണ്ട് ഉരുട്ടി കൊന്നു ചാരമാക്കി വെള്ളത്തിൽ കലക്കിയതുകൊണ്ടാണ്. ഹിറ്റ്ലറിൻറെ ക്യാമ്പിൽ മനുഷ്യനെ ഉരുക്കി സോപ്പ് ഉണ്ടാക്കിയ വിധം ജയറാം പടിക്കൽ എന്ന മയിരൻ വായിച്ചിരിന്നിരിക്കണം. ഏതെങ്കിലും പെന്തികൊസ്തുകാരനെ വിളിച്ചു ജീസസിനെ ഉയർപ്പിച്ചപ്പോലെ ജയറാം പടിക്കലിനെ ഉയർപ്പിച്ച്, ഒലക്കകൊണ്ട് ഉരുട്ടി ചുട്ടു വെള്ളത്തിൽ കലക്കണം. കള്ളൻ കരുണാകരന്റെ ചാരം എടുത്ത് അതിലേക്ക് ജീവശ്വാസം ഊതി പുനർ ജനിപ്പിച്ച്‌ അവന്റെ മോനെക്കൊണ്ട് ഉരുട്ടിപ്പിക്കണം. കള്ളപ്പേരിലോ പേരില്ലാതെ എഴുതുന്നതിൽ തൂങ്ങാതെ കാര്യ പറയണം പണിക്ക വീട്ടിലെ. ഈശ്വര വാര്യർ അയല്വക്കക്കാരനോ മറ്റൊരു നാട്ടുകാരനോ ആകട്ടെ, അനീതി കണ്ടാൽ അനീതിയാണെന്ന് പറയാനുള്ള തന്റേടം എഴുത്തു കാരനായ നിങ്ങള്ക്ക് ഉണ്ടാകണം. പിന്നെ എല്ലാവരും നിങ്ങളെ സ്നേഹിക്കണം എന്ന പിടിവാശി കൊള്ളില്ല. ദൈവം പ്രതിഫലം കൊടുത്തോളും എന്നത് മതം ചിന്തിക്കാൻ കഴിവില്ലാത്തവരുടെ തലയിൽ അടിച്ചു കയറ്റിയിട്ടുള്ള വലിയ ഒരു നുണയാണ്. രാഷ്ട്രീയക്കാരും മത മയിരുകളും സാധാരണക്കാരന്റെ ജീവിതം കുട്ടിച്ചോറാക്കുകയാണ്. പണമുണ്ടെങ്കിൽ ഇഷ്ടമില്ലാത്തവനെ കൊന്നു കുഴുച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യാം. ഏറ്റവും വലിയ ക്രിമിനലുകളുടെ പേര് ഇന്ന് കറൻസിയുടെ പുറത്തും, ബിൽഡിങ്ങിലും, മെഡിക്കൽ കോളേജിനും ഒക്കെ യാതൊരു ഉളിപ്പും ഇല്ലാതെ കൊടുക്കുന്ന കാലമാണിത്. ഇതൊക്കെ കാണുമ്പൊൾ ഇതിനെ നിസ്സാരമായി കാണുമ്പോൾ അതിനോട് പ്രതികരിച്ചിട്ട് കാര്യമില്ല. എഴുത്തുകാർ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണം ഐ ലവ് യു നിരീശ്വരൻ
Matt 2026-07-11 03:15:34
The name should be P. Rajan Memorial Medical College, accompanied by a humorous illustration of Karunakaran rolling an ulakka on Rajan.
Jayan Varghese 2026-07-11 16:45:53
മനുഷ്യശരീരം ഉരുക്കിയെടുക്കുന്ന എണ്ണയിൽ സോപ്പുണ്ടാക്കുക, മനുഷ്യ ശരീരം കൊത്തി നുറുക്കി മീറ്റ് ഫാമുകളിലെ പന്നികൾക്ക് തീറ്റ കൊടുക്കുക, രഹസ്യങ്ങൾ പുറത്തറിയാതിരിക്കാൻ രഹസ്യം കണ്ടുപോയവനെ അടിച്ചു കൊന്നു കിണറ്റിൽ തള്ളുക, ഇങ്ങനെ എത്രയെത്ര കലാപരിപാടികൾ ! ഇതൊക്കെ ചെയ്തിട്ടും ഒരുത്തനും പിടിച്ചു നിൽക്കാനായില്ലല്ലോ ? തന്റേതായ നൂറു വർഷത്തിന് മുൻപ് ഏവനും പടം മടക്കി സ്ഥലം കാലിയാക്കിയിരിക്കുന്നു ! ഇതൊക്കെ ചെയ്തവന്മാരുടെ ഈ ലോകം ഇന്നും നശിക്കാതെ നിൽക്കുന്നത് എവിടെയൊക്കെയോ സത്യത്തിന്റെയും നീതിയുടെയും ഭാഗത്തു നിന്ന് ചിന്തിക്കുന്ന കുറേയാളുകൾ ഇപ്പോളും ജീവിച്ചിരിക്കുന്നത് കൊണ്ടായിരിക്കണം - അവർക്കു വേണ്ടിയായിരിക്കണം ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക