Image

ബഷീർ മലയാളത്തിലെ എക്കാലത്തെയും ഈടുറ്റ എഴുത്തുകാരൻ - തിരുവഞ്ചൂർ രാധാകൃഷ്ണൻ

Published on 08 July, 2026
ബഷീർ മലയാളത്തിലെ എക്കാലത്തെയും ഈടുറ്റ എഴുത്തുകാരൻ - തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം / തലയോലപ്പറമ്പ് :  മലയാള സാഹിത്യത്തേയും ഭാഷയേയും സംബന്ധിച്ചിടത്തോളം ബഷീറിൻ്റെ സംഭാവനകൾ കനപ്പെട്ടതാണ് എന്നും മലയാളത്തിലെ എക്കാലത്തേയും ഈടുറ്റ എഴുത്തുകാരനായി കാലത്തെ അതിജീവിക്കുന്ന അപൂർവ രചയിതാക്കളിൽ ഒന്നാമനായി ബഷീർ ഉണ്ടാവും എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പപറഞ്ഞു.

വൈക്കം മുഹമ്മദ് ബഷിറിൻ്റെ 32 -ാം മത് ചരമദിനത്തോടനുബന്ധിച്ച്  ബഷീറിൻ്റെ ജന്മനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി കോട്ടയം പള്ളം ബിഷപ്പ് സ്പീച്ചലി കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസുമായി ചേർന്ന് നടത്തിയ ബഷീർ ദിന പരിപാടി മാങ്കോസ്റ്റിൻ തൈ  കൈമാറികൊണ്ട് ഉത് ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  സ്പീക്കർ. കോളെജ്  പ്രിൻസിപ്പൽ ഡോ. ആഷ സൂസൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച്. ബഷീർ പ്രശ്‌നോത്തരിയുടെ ഉത്ഘാടനം മുതിർന്ന സാഹിത്യകാരനും  ബഷീർ സ്മാരക സമിതി ചെയർമാനുമായ  കിളിരൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. 

ബസേലിയസ് കോളെജ്  മലയാളം വിഭാഗം മേധാവി ഡോ. തോമസ് കുരുവിള  ബഷീർ സ്മാരക പ്രഭാഷണം നടത്തി. സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ, ജനറൽ സെക്രട്ടറി പി. ജി. ഷാജിമോൻ , ബഷീർ കഥാപാത്രങ്ങളായ സൈദു മുഹമ്മദ് , ഖദിജ, ഫാ.ചെറിയാൻ തോമസ്, ഫാ. ലാൽജി എം . ഫിലിപ്പ് , ബെൻ സി കെ. തോമസ് എന്നിവർ പ്രസംഗിച്ചു
 
ബഷീർ മലയാളത്തിലെ എക്കാലത്തെയും ഈടുറ്റ എഴുത്തുകാരൻ - തിരുവഞ്ചൂർ രാധാകൃഷ്ണൻ
ബഷീർ മലയാളത്തിലെ എക്കാലത്തെയും ഈടുറ്റ എഴുത്തുകാരൻ - തിരുവഞ്ചൂർ രാധാകൃഷ്ണൻ
ബഷീർ മലയാളത്തിലെ എക്കാലത്തെയും ഈടുറ്റ എഴുത്തുകാരൻ - തിരുവഞ്ചൂർ രാധാകൃഷ്ണൻ
ബഷീർ മലയാളത്തിലെ എക്കാലത്തെയും ഈടുറ്റ എഴുത്തുകാരൻ - തിരുവഞ്ചൂർ രാധാകൃഷ്ണൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക