Image

കവിയുടെ ഹൃദയം (സാഹിത്യം: പി എസ് ജോസഫ്‌)

Published on 08 July, 2026
കവിയുടെ ഹൃദയം (സാഹിത്യം: പി എസ് ജോസഫ്‌)

1822 ജൂലൈ മാസം എട്ടിന് ,അതായത് ഇന്നേക്ക് 204 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയില്‍ ഗള്‍ഫ്‌ ഓഫ് സ്പെഷിയയില്‍  (gമുങ്ങി മരിച്ച പെഴ്സി ബൈഷെ  ഷെല്ലിയുടെ ഹൃദയം ഇന്നും തുടിക്കുന്നു

 

ഇന്നും തുടിക്കുന്ന ഹൃദയവുമായാണ് ഷെല്ലി എന്‍റെ മനസ്സില്‍ ജീവിക്കുന്നത് .മറ്റു കാവ്യാസ്വാധകര്‍ക്കും മറിച്ചാവില്ല.കവി മരിച്ചാലും കവിതകള്‍ ജീവിക്കും എന്നാണല്ലോ .നമ്മുടെ കലയുടെയും സംസ്കാരത്തിന്‍റെയും അടിത്തറയും കവിതകള്‍ തന്നെ .അവര്‍ ആരാധിച്ചിരുന്ന  ഈശ്വരന്മാര്‍ ഭൂമുഖത്ത്  നിന്ന് എന്നേ അപ്രത്യക്ഷമായെങ്കിലും അവരുടെ കവിതകള്‍ ഇന്നും ജീവിക്കുന്നു .ക്രിസ്തുവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ജീവിച്ചിരുന്ന ഓവിഡിന്റെ കവിതകള്‍ Metamorphoses ഇന്നും നമ്മുടെ മുന്നില്‍ ഉണ്ട് .ക്രിസ്തുവിന്റെ കാര്യത്തില്‍ ശിഷ്യന്മാരുടെ സാക്ഷ്യം മാത്രമേ ഉള്ളൂ.ഒരു പക്ഷെ ജോസഫസിന്റെ കത്തിലെ പരാമര്‍ശങ്ങളും .യേശുവിന്‍റെ ഒരു ചിത്രവും ഇന്നേവരെ നമുക്ക് ലഭിച്ചിട്ടില്ലെന്ന് ചരിത്രകാരന്‍ യുവാല്‍ഹരാരി പറയുന്നു .എന്തിനു അദ്ദേഹത്തെ പറ്റി ഒരു വിവരണവും ബൈബിളില്‍ ഇല്ലെന്നും .പക്ഷെ ലോകത്ത് ഏറ്റവും വരക്കപെട്ടിട്ടുള്ള,ചിത്രീകരിക്കപ്പെട്ട വ്യക്തിയാണ്  യേശു .വിശുദ്ധ ലൂക്കയുടെ കന്യാമറിയത്തിന്റെ ചിത്രത്തില്‍ ആണ് ബാലനായ യേശു പ്രത്യക്ഷപെടുന്നത് .പക്ഷെ ആ ബാലന്‍ ലൂക്കയുറെ ഭാവനയില്‍ രൂപപ്പെട്ടതാണ് .കാരണം  അദ്ദേഹം ആ പ്രായത്തില്‍ അവരെ കാണാനുള്ള സാധ്യത ഇല്ല. പക്ഷെ അമ്മ യുടെ പടം യഥാര്‍ത്ഥമാകണം .കാരണം അദ്ദേഹം അവരെ കണ്ടിട്ടുണ്ട് .യേശുവ്ന്റെ ചിത്രം അദ്ദേഹം വരച്ചിരുന്നോ എന്ന് നമുക്ക് അറിയില്ല .ഒരു സാക്ഷ്യം എന്നതില്‍ അപ്പുറം ഒരു വലിയ പ്രസ്ഥാനത്തിന്റെ തലവനായി യേശ വരുമെന്ന് ലുക്ക്‌ കരുതിയിരിക്കില്ല .അത് നമ്മുടെ നഷ്ടം .പക്ഷെ കലയുടെ കാര്യം എടുത്താല്‍ ആ ചിത്രത്തിന്‍റെ അഭാവമാണ് യേശുവിന്‍റെ നാനാവിധ ചിത്രീകരണങ്ങള്‍ക്ക് പിന്നില്‍ .അവന്‍ ആരുമാകാം .കറുത്ത ആഫ്രിക്കന്‍ വംശജനോ ഒരു മലയാളിയോ .അത് കലയുടെ വൈഭവം .കല തുറക്കുന്ന വലിയ സാധ്യത .  .  

1822 ജൂലൈ മാസം എട്ടിന് ,അതായത് ഇന്നേക്ക് 204 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയില്‍ ഗള്‍ഫ്‌ ഓഫ് സ്പെഷിയയില്‍  (gulf of speziya )മുങ്ങി മരിച്ച പെഴ്സി ബൈഷെ ഷെല്ലി എന്നാ റൊമാന്റിക് കവിക്ക്‌ അത്ഭുതങ്ങളുടെ പരിവേഷത്തിന്റെ ആവശ്യമില്ല .തന്‍റെ മരണത്തെ പറ്റി തന്‍റെ കവിതയില്‍ അദ്ദേഹം സൂചന നല്‍കുന്നുണ്ട് .അറം പറ്റിയ വാക്കുകള്‍ ആയിരുന്നു അത് .ജനീവയില്‍ നിന്ന് ഇറ്റലിയിലേക്ക് പോയ അദ്ദേഹം അവിടെ ബോട്ട് മറിഞ്ഞു തടാകത്തില്‍ മുങ്ങി മരിക്കുന്നു .മരണത്തിലും കവി കയ്യില്‍ ഒരു പുസ്തകം പിടിച്ചിരുന്നു .കീറ്റ്സിന്റെ കവിതകള്‍ .തന്‍റെ ജീവിതം വെള്ളത്തില്‍ എഴുതിയ വരികള്‍ പോലെയാണെന് ശവകുടീരത്തില്‍ എഴുതി വെയ്പ്പിച്ച കവി .കവി അന്തി വിശ്രമം കൊള്ളുന്നതും ഇറ്റലിയില്‍ തന്നെ .മരിച്ചു വീണ ഷെല്ലിയുടെ മൃതദേഹം തടാകക്കരയില്‍  ദഹിപ്പിച്ചു . .പക്ഷെ അദ്ദേഹത്തിന്‍റെ ഹൃദയം മാത്രം കത്തിയില്ല ,ചാരം ആയില്ല .അതിനു ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ടാകും .എങ്കിലും അത് ഒരു നിമിത്തം പോലെ  നമ്മെ പിന്തുടരും .

പെഴ്സി ബൈഷെ ഷെല്ലി -ആല്‍ഫ്രഡ ക്ലിന്റ് 

വ്യക്തി ജീവിതത്തിലും കാവ്യജീവിതത്തിലും ഏറ്റവും അധിഷേപം കേട്ടവരായിരുന്നു ഷെല്ലിയും ഭാര്യ  മേരി ഷെല്ലിയും കവിയായ ബൈറനും.വിവാഹിതനായ ഷെല്ലിയോടൊപ്പം ഒളിച്ചോടിയതാണ്‌ മേരി ഗോഡ്വിന്‍.അന്നത്തെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങളുടെയും ഫെമിനിസ്റ്റ് ചിന്തകളുടെയും ഉറവിടമായിരുന്നു മേരിയുടെ മാതാപിതാക്കള്‍ .ഫ്രഞ്ച് വിപ്ലവത്തെ  പിന്താങ്ങിയ അവര്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു .ഇംഗ്ലണ്ടില്‍ നിന്ന് അവര്‍ യുറോപ്പിലേക്ക് ഓടി രക്ഷപെട്ടു .ബൈറന്‍  പ്രഭു  പദവിയുള്ള കവിയായിരുന്നു എങ്കിലും പണത്തിനു കഷ്ടപ്പെട്ടു .കടക്കാര്‍ അദ്ദേഹത്തിനു പുറകെ കൂടി .എങ്കിലും വിപ്ലവ ബോധം അദ്ദേഹത്തില്‍ നിറഞ്ഞു നിന്നു .

ജനീവയില്‍ ലേമാന്‍ തടാകത്തിനു നേരെയുള്ള ഒരു കൊട്ടാരത്തില്‍ കടുത്ത ശൈത്യത്തില്‍ അവര്‍ അടുപ്പിനു ചുറ്റും സൊറ പറഞ്ഞു കഴിയെണ്ടി   വന്നു .ജര്‍മ്മന്‍ ഗോതിക് നോവലുകള്‍ വായിച്ചായിരുന്നു അവര്‍ ആ ദിവസങ്ങള്‍  ചെലവിട്ടത് .അപ്പോള്‍ അത് പോലെ ഒരു കൃതി ഇംഗ്ലീഷിലും എഴുതണമെന്നു മേരി അഭിപ്രായപെട്ടു .അടുത്ത  വര്‍ഷം അവര്‍  കാണുമ്പോള്‍ അത് വായിക്കണമെന്നും .1816 ഇല്‍ ആയിരുന്നു  ഇത് .ഇതിനിടെ ഷെല്ലിയ് ഭാര്യയുമായി അകന്നു .എങ്കിലും ആദ്യ പ്രസവത്തില്‍ മരണക്കിടക്കയില്‍ നിന്ന് മേരിയെ തിരികെ കൊണ്ടു വന്നത് ഷെല്ലിയുടെ പരിചരണമാണ് .ബൈറനുമായി ആദ്യഭാര്യ പിണങ്ങിപ്പോയി.ഗര്‍ഭിണിയായ അവര്‍ തന്‍റെ പേര് പോലും മാറ്റി ബ്രിട്ടനില്‍ ഒരു പ്രഭുവിനെ വിവാഹം കഴിച്ചു .മകളോട് പോലും അവര്‍ ബൈറനെ പ്പറ്റി പറഞ്ഞില്ല ..അവരുടെ മകള്‍ പില്‍ക്കാലത്ത് കമ്പ്യൂട്ടറില്‍ അടിസ്ഥാനപ്രമാണങ്ങള്‍ കണ്ടു പിടിച്ച വലിയ ശാസ്ത്രജ്ഞയായി .ലോകത്തെ വനിതാ ശാസ്ത്രജ്ഞരില്‍ പ്രമുഖയായി .

(Ada Lovelace (1815–1852) became the world’s first computer programmer by merging her mother's rigorous mathematical tutoring with her father's imaginative flair. In 1843, while annotating a translation about Charles Babbage's unbuilt Analytical Engine, she realized machines could process more than just numbers, writing the first algorithm )

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും സമ്മേളിച്ചപ്പോള്‍ പുസ്തകത്തെ പറ്റിചോദ്യമുണ്ടായി .അപ്പോള്‍ 18 വയസുള്ള മേരി ഷെല്ലി മാത്രമായിരുന്നു പുസ്തകം എഴുതിയത് .ബൈറന്റെ ഫിസ്സിഷ്യന്‍ ആയ ജോണ്‍  പോളിഡോറി ആയിരുന്നു മറ്റൊരു പുസ്തകം എഴുതിയത് .അന്നേ പ്രശസ്തന്‍ ആയ ബൈറന്‍ തന്‍റെ ഫിസിശ്യന്റെ പേരില്‍ നല്‍കിയതാണ് അതെന്നും പറയപ്പെടുന്നു .പക്ഷെ പോളിഡോറിയുടെ നോവലില്‍ ബൈറന്‍ ഒരു  ശക്തമായ സാനിധ്യമായി നിറഞ്ഞു നില്‍ക്കുന്നു .പില്‍ക്കാലത്ത് ഡ്രാക്കുളക്ക് പോലും പ്രേരകമായ കഥാപാത്രമായിരുന്നു അത് .അതെ പോലെ ഷെല്ലിയുടെ രചനയാണ് മേരി ഷെല്ലിയുടെ കൃതിയെന്നും വിമര്‍ശനം ഉണ്ടായി .അവസാനം ഷെല്ലി തന്നെ അത് നിരാകരിച്ചു ..ഡോ ഫ്രാങ്കന്‍സ്റ്റെയിന്‍ ആയിരുന്നു ആ നോവല്‍ .ഒരു പക്ഷെ ഇന്നും എന്നും പ്രസക്തമായ ഒരു സ്ത്രീയുടെ ,ലോകത്തിലെ തന്നെ ഏറ്റവും മികച്ച നോവല്‍ .അതില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ചിരകാല പ്രസക്തിയുള്ളതാണ് .

ജനീവയില്‍ നിന് ബൈറന്‍ ഗ്രീസിലേക്ക് പോയി അവിടെ സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു .രോഗബാധിതനായി മരിച്ചു .തങ്ങളില്‍ ഒരാളായി  കണ്ട അവര്‍ ബൈറന് ആരാധനാസൂചകമായി വലിയ ഒരു ശിലപം തന്നെ ഗീസില്‍ സ്ഥാപിച്ചു .പക്ഷെ ബൈറന്റെ ജഡം ഇംഗ്ലണ്ടില്‍ വെസ്റ്റ് മിനിസ്റ്റ്‌ര്‍ അബിയില്‍  സംസ്കരിക്കാന്‍ അനുമതി നല്‍കിയില്ല .വര്‍ഷങ്ങള്‍ക്ക് ശേഷം 1969 ഇല്‍ ആണ് അവിടെ അദ്ദേഹത്തിനു ഒരു മെമ്മോറിയല്‍ ഉണ്ടാകുന്നത്   ആണ് അതിനു അനുമതി കിട്ട്ന്നത് .ബൈറന്റെ സംസ്ക്കാരത്തില്‍  മകള്‍ ആഡ ലവ്ലാസ് പങ്കെടുത്തു .ഒരു വിധത്തിലും ബൈറന്‍ അറിയരുതെന്ന് കരുതി വളര്‍ത്തിയ  മകള്‍ അച്ഛനെ തിരിച്ചറിഞ്ഞു . അവരുടെ ജഡം അച്ഛന്‍റെ ശവകുടീരത്തിനു  അടുത്തു അടക്കം ചെയ്തു

ഷെല്ലിയുടെ മരണശേഷം ബൈറന്റെയും ഷെല്ലിയുടെയും  കവിതകള്‍ എഡിറ്റ്‌ ചെയ്തു മേരി ഷെല്ലി ജീവിതം കഴിച്ചു .പോളിഡോറി ചെറുപ്രായത്തില്‍ മരിച്ചു .ഷെല്ലിയുടെ ഹൃദയമോ ?അതു ഇപ്പോഴും എപ്പോഴും ആ കവിതകളില്‍ തുടിക്കുന്നുണ്ടാകും . .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക