
ഞങ്ങൾ കുറച്ചു പട്ടികൾ സ്ഥിരം പോകുന്ന വഴിയിൽ ഒരു വീട് പണിയുന്നുണ്ടായി
രുന്നു. അതുവഴി ദിവസവും സഞ്ചരിക്കുമ്പോൾ വീട് പണിതുയരുന്നത് കുറച്ച് നേരം നോക്കി നിന്നിട്ട്
ഓടിപ്പോകുമായിരുന്നു.
ഒരു ദിവസം വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് സമാഗതമായി.അന്ന്
അതുവഴി പോയപ്പോൾ മൂക്കിലേക്ക് കൊതിപ്പിക്കുന്ന ഇറച്ചിക്കറിയുടെ ഗന്ധം തുളച്ചു കയറി. മുറ്റാത്താകെ പന്തൽ.മതിലുകളിൽ ദീപാലങ്കാരങ്ങൾ.വീടാകെ നിറയെ ആൾക്കാർ.ഗേറ്റ്മലർക്കെ തുറന്നിട്ടിരുന്നു.
ഞാനും കുട്ടുകാരനും കൂടി ഗേറ്റിൽ കൂടി കടന്നു വീടിൻ്റെ പുറകിലത്തെ
പറമ്പിൽ സ്ഥാനം പിടിച്ചു. മണിക്കൂറുകൾക്കു ശേഷം വേസ്റ്റ് ഭക്ഷണം പറമ്പിൻറെ മൂലയിൽ ആരോ തള്ളി. ഞാനും കൂട്ടുകാരനും വയറു നിറച്ച് ആഹാരം കഴിച്ച് പറമ്പിൽ തളർന്നുറങ്ങി.
അടുത്ത ദിവസം രാവിലെ രണ്ട് പേരും അടുക്കള വാതിലിൽ ചെന്നു. വീട്ടമ്മ മിച്ചഭക്ഷണം പറമ്പിൽ മാറ്റിക്കൊണ്ടിട്ടു. അപ്പോഴാണ് അവരുടെ കണ്ണിൽപ്പെട്ടത് വീടിനു പുറകിലുള്ള പട്ടിക്കൂട്. കൂട് ശൂന്യമാണ്.താഴിട്ടു
പൂട്ടിയിട്ടുണ്ട്.വൈകുന്നേരം കുടുംബാംഗങ്ങളെല്ലാം കാറിൽ കയറി പുറത്തേയ്ക്കു പോയി.
രാത്രിയിൽ വളരെ വൈകി വന്നപ്പോൾ വീട്ടിലെ ഇളയ പുത്രി നീതുവിൻ്റെ കയ്യിൽ
ഒരു പഗ്ഗ് നായക്കുട്ടിയുണ്ടായിരുന്നു.അവൾ അതിൻ്റെ തലയിൽ തലോടുകയും ഉമ്മവയ്ക്കുകയു
മായിരുന്നു.
മുന്തിയ ഇനം നായ വന്നതോടെ ഞങ്ങളുടെ കാര്യം കട്ടപ്പൊകയെന്നു ചിന്തിച്ചു പരവശരായി . വീട്ടമ്മ പറമ്പിൽ ഞങ്ങൾക്ക് ഭക്ഷണം തരപ്പെടുത്തി തന്നുകൊണ്ടിരുന്നു. വീട്ടിലെ മറ്റു അന്തേവാസികൾക്ക് എതിർ
പ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങളാവിട്ടിലെ സ്ഥിരം അന്തേവാസികളായി.
മഴക്കാലം വന്നു. ഞങ്ങൾ പോർച്ചിൽ കിടക്കുന്ന കാറിൻ്റെ അടിഭാഗം സ്ഥിരതാവള
ളമാക്കി.പ്രത്യക്ഷത്തിൽ ആരു ഗേറ്റ് കടന്നു വന്നാലും ഞങ്ങളെ കാണില്ല.ആരു വന്നാലും കൂട്ടുകാരൻ അപ്പുനായ കൂരയ്ക്കും. ഗേറ്റ് കടന്നു വരുന്നവർ ജീവനും കൊണ്ട് ഓടും. ഈ കലാപരിപാടി വീട്ടമ്മയ്ക്ക് നന്നെ ബോധിച്ചു.
ആരു വന്നു കാളിംഗ് ബെൽ അടിച്ചാലും നീതു വന്ന് കതകു തുറക്കും നിക്കറും ബനി
യനുമാണ് വേഷം. പ്ളസ് ടൂ വിനു പഠിക്കുന്നു.പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ട്. കൈയ്യിൽ എപ്പോഴും
പഗ്ഗ് കാണും.അതിനെ താലോലിച്ചും ചുംബിച്ചും നടക്കും . പഗ്ഗ് വന്നതോടുകൂടി ഞങ്ങളെ നീതു
"പോ..പട്ടി യെന്നു പറഞ്ഞു ഓടിച്ചു വിടും. ഒരേ വർഗ്ഗത്തിൽപ്പെട്ടവരെങ്കിലും വേർവ്യത്യാസംം ഞങ്ങളെ വേദനിപ്പിക്കാറുണ്ട്.
ഒരു ദിവസം മാർക്കറ്റിംഗിനു വന്ന രണ്ടു ചെറുപ്പക്കാർ വന്നു കാളിംഗ് ബെല്ലിൽ വിരലമർത്തി കാറിന് കിഴെ കിടക്കുന്ന ഞങ്ങളെ അവർകണ്ടില്ല.ഞങ്ങൾ കൂരയ്ക്കാൻ തുടങ്ങി.അവർ പേടിച്ച് ഗേറ്റിന് വെളിയിലേയ്ക്ക് ഓടി. എന്റെ കൂട്ടുകാരൻ അപ്പുനായയ്ക്ക് വീര്യം കൂടി. അതിലൊരളെ അവൻ പുറകെ ചെന്ന് കടിച്ചു.
അവർ വന്ന ബൈക്ക് സ്റ്റാർട്ട് ആക്കി അതിൽ കയറി വേഗത്തിൽ ഓടിച്ചു പോയി.
ഒരു മാസം കടന്നു പോയി.
ഒരു സായാഹ്നത്തിൽ ആ ചെറുപ്പക്കാർ ആ വീട്ടിൽ വീണ്ടുമെത്തി. ഞങ്ങൾ വീടിൻ്റെ പുറകു വശത്തായിരുന്നു.
വീട്ടുമുറ്റത്ത് ഒച്ചപ്പാട്കേട്ട് വീടിൻ്റെ കിഴക്ക് വശത്തു നിന്നു പാളി നോക്കി.
പട്ടികടികൊണ്ട ചെറുപ്പക്കാരൻ അലറുന്നു
"ഞങ്ങൾക്ക് നഷ്ടപരിഹാരം തരണം"
വീട്ടമ്മ "എന്തിനാ"
"നിങ്ങളുടെ പട്ടിയാ കടിച്ചത് "
"ഞങ്ങളുടെ പട്ടിയിതാ"
നീതു കൈയ്യിൽ ഉള്ള പഗ്ഗിനെ ചുണ്ടിക്കാട്ടികാണിച്ചു.
"അത് തെരുവ് നായ്ക്കളാ, ഞങ്ങൾ വളർത്തുന്നതല്ല.ശല്യങ്ങൾ
ഓടിച്ചാലും പോവില്ല" വീട്ടമ്മ കട്ടായം പറഞ്ഞു
"ഞങ്ങൾ കുത്തിവയ്പ് എടുത്തു കൊണ്ടിരികക്കുകയാ "
"നിങ്ങൾ പോയി സർക്കാരിൽ പരാതി കൊടുക്കൂ" വീട്ടമ്മ .
"നിങ്ങളുടെ തന്ത്രം കൊള്ളാം,വീടുനോക്കാൻ കാവൽക്കാരായ് വളർത്തും, പ്രശ്നം
വരുമ്പോൾ തെരുവുനായായ് "അവർ ദേഷ്യപ്പെട്ടു വണ്ടിയോടിച്ചു പോയി.
സംഭാഷണങ്ങളെല്ലാംകേട്ടു. ഞങ്ങൾക്ക് വില തരാത്തിടത്ത് നിന്നിട്ട് എന്തുകാര്യം. ഞങ്ങൾ
ദുഃഖത്തോടെ ഗേറ്റ് കടന്നു തെരുവിലേയ്ക്ക് ഇറങ്ങി.അപ്പോഴുംഗേറ്റിനടുത്ത് പഗ്ഗിനെ
ചുംബിച്ചു കൊണ്ട് നീതു നില്പുണ്ടായിരുന്നു.