Image

മ്യാവൂ.........മഹാരാജൻ ... (കവിത: സിയ പുത്തേത്ത്)

Published on 08 July, 2026
മ്യാവൂ.........മഹാരാജൻ ... (കവിത: സിയ പുത്തേത്ത്)

മുഷികനെയിഷ്ട ഭോജനമായി 
കണ്ടൊരു മാർജ്ജാര കാലം കഴിഞ്ഞു....

ഇന്നവൻ വീട്ടിൽ സുഖലേലുപനായി 
പൂച്ചത്തീറ്റ തിന്നു സുഖിപ്പൂ.............

കുണ്ടിലും കുഴിയിലും കുറ്റിക്കാട്ടിലും 
തെണ്ടി നടക്കും കണ്ടനല്ലിവൻ.......

വീട്ടുകാർ കാണാതെ കട്ടുതിന്നും 
കള്ളപൂച്ചയിനമിവനല്ല............

നാട്ടുകാർ കല്ലേറ് കിട്ടിക്കരയും 
മീൻകുട്ടച്ചോട്ടിലെ തെണ്ടിയുമല്ല......

കാത്തിടുമിവനെ കരുതലോടെ
കുട്ടിയെപോലെ കൊണ്ട് നടക്കും......

കുത്തിവയ്പ്പുകൾ കൃത്യമെടുത്ത് 
രോഗം വരാതെ കാത്തിടുമവനെ.......

കാഴ്ചയിൽ സുന്ദരനായിടുമിവന് 
ആഴ്ചയിൽ ബ്യൂട്ടിട്രീറ്റത് വേണം.......

പര്യങ്കമിവനതിരിപ്പിടിമാക്കി 
രാജപ്രൗഡിയിൽ ചാഞ്ഞങ്ങിരിക്കും.....

ഫെലിസ് കാറ്റസ് ശാസ്ത്രീയ നാമം 
ഫെലിഡേ കുടുംബത്തിൽ പിറന്നവനാണേ....

എലീടെ കുടുംബത്തിൽ പിറന്നവരെല്ലാം 
പൂച്ചയിവനെ കണ്ടാൽ മണ്ടും..........

സംഗതിയെല്ലാം പലതാണെങ്കിലും 
മ്യാവൂമീണം.......മാറ്റമതില്ല................
 

Join WhatsApp News
shibu raghavan 2026-07-08 16:46:21
മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക