Image

മലയാള സിനിമയുടെ പതാക ലോകത്തിന്റെ നെറുകയില്‍; 'റോട്ടന്‍ സൊസൈറ്റി' അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

Published on 08 July, 2026
 മലയാള സിനിമയുടെ പതാക ലോകത്തിന്റെ നെറുകയില്‍; 'റോട്ടന്‍ സൊസൈറ്റി' അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

 


മലയാള സിനിമാ ലോകത്തിന് അഭിമാനമായ പരീക്ഷണാത്മക ചിത്രം 'റോട്ടന്‍ സൊസൈറ്റി' ആഗോളതലത്തില്‍ അപൂര്‍വനേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച്, ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ (150 അവാര്‍ഡുകള്‍) കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്' ഫീച്ചര്‍ ഫിലിം എന്ന റെക്കോര്‍ഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ചരിത്ര നേട്ടത്തിന് പിന്നാലെ, ചിത്രം പ്രമുഖ അമേരിക്കന്‍ ഒ.ടി.ടി. വിതരണ കമ്പനിയായ പി.ഒ.വി.ഹൊറര്‍ വഴി ജൂലൈ 19-ന് ഔദ്യോഗികമായി റിലീസ് ചെയ്യും. എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച 'റോട്ടന്‍ സൊസൈറ്റി' ഒരു സോഷ്യല്‍ സറ്റയര്‍- ത്രില്ലര്‍ ചിത്രമാണ്.

വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍, സ്നേഹല്‍ റാവു എന്നിവര്‍ നിര്‍മിച്ച സിനിമയില്‍ ടി. സുനില്‍ പുന്നക്കാട്, പ്രിന്‍സ് ജോണ്‍സണ്‍, സ്നേഹല്‍ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം. എസ്. കുമാര്‍, ജിനു സെലിന്‍, അഭിഷേക് ശ്രീകുമാര്‍, ആറ്റുകാല്‍ രമേശ്, ശിവപ്രസാദ് ജി, സുരേഷ് കുമാര്‍, ശിവന്‍ പുന്നക്കാട്, ചാല കുമാര്‍, അനില്‍ കുമാര്‍, അമൃത് സുനില്‍, ജയചന്ദ്രന്‍ തലയല്‍, ഷാജി ബാലരാമപുരം, വിപിന്‍ സിദ്ധാര്‍ഥ്, വിപിന്‍ ശ്രീഹരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക