
പിഷാരടിയെ അടുത്തറിയുന്നവർക്ക് ആ സംഭാഷണത്തിൽ പ്രത്യേകിച്ച് അപാകതയൊന്നും തോന്നണമെന്നില്ല. അല്ലാത്തവർക്ക് രണ്ടു രീതിയിലും തോന്നാം.
അതിപ്പം എന്താണെങ്കിലും, സൗഹൃദ സംഭാഷണമോ മറ്റേതെങ്കിലും സ്വകാര്യ സംഭാഷണമോ ആയാലും, സംസാരിക്കുന്നവരുടെ അനുവാദമില്ലാതെ അത് റെക്കോർഡ് ചെയ്യുന്നത് ശരിയായ പ്രവണതയല്ല. അതുപോലെ, അത്തരം സംഭാഷണം പൊതുജനങ്ങൾക്കുമുന്നിൽ പങ്കുവെക്കുന്നതിനോടും ഒരിക്കലും യോജിക്കാനാവില്ല.
ശ്വേതാ മേനോൻ അതിന്റെ ഗൗരവം പൂർണമായി മനസ്സിലാക്കാതെ, സൗഹൃദം മറന്ന്, ഒരു നിമിഷത്തെ ആവേശത്തിൽ ചെയ്തുപോയതാകാം. എന്നാലും രണ്ടുപേരുടെ ഭാഗത്തും ഇത്രയധികം മാധ്യമ വിചാരണ ചെയ്യപ്പെടാനും മാത്രമുള്ള കുറ്റകൃത്യങ്ങൾ ഒന്നുമുണ്ടെന്നു കരുതുന്നില്ല.
അതുകൊണ്ട്, ഇരുവരും ഞാനുമുൾപ്പെടുന്ന AMMA യുടെ അംഗങ്ങങ്ങളായിരുന്നു എന്ന നിലയിൽ പരസ്പരം ക്ഷമിച്ച് ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് എനിക്കു തോന്നുന്നത്.