
കോട്ടയം: വയനാട് തുരങ്കപാത നിര്‍മ്മാണത്തിനിടെയുണ്ടായ വന്‍ പ്രകൃതി ദുരന്തത്തില്‍ യഥാര്‍ത്ഥ ഉത്തരവാദികള്‍ മുന്‍ പിണറായി സര്‍ക്കാരും നിര്‍മ്മാണ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ എന്ന ബിനാമി കമ്പനിയുമാണെന്ന വെളിപ്പെടുത്തലുമായി സമൂഹ മാധ്യമങ്ങളില്‍ ''ബൈജു സ്വാമി' എന്ന അപരനാമത്തില്‍ സജീവമായ സാമ്പത്തിക വിദഗ്ധന്‍. സിപിഎമ്മും പിണറായി വിജയനും കൂട്ടരും മിണ്ടാത്തതിന്റെ കാരണം നിര്‍മ്മാണത്തിനു പിന്നിലുള്ള കമ്പനി ഫ്രോഡ് ബിനാമി ആണെന്ന ബോധ്യത്തോടെ തന്നെ കരാര്‍ നല്‍കിയതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
ദിലീപ് ബില്‍ഡ്കോണ്‍ ഒരു ഫ്രോഡ് ബിനാമി കമ്പനിയാണ്. അതിന്റെ ഉടമ ദിലീപ് സൂര്യവംശി മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ആയിരുന്ന ശിവരാജ് സിംഗ് ചൗഹാന്റെ അടുത്ത ബന്ധുവാണ്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ കൈക്കൂലി കേസില്‍ ജി (നരേന്ദ്രമോദിയെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്) യുടെ തന്നെ സിബിഐ 2022 ല്‍ കമ്പനിക്കെതിരെ കേസെടുക്കുകയും എക്‌സിക്യൂട്ടീവ് ഡയറക്ടറടക്കം 4 പേരെ അറസ്റ്റ് ചെയ്തതും ആണ്. ദിലീപ്പ് സൂര്യവംശിയെ കേസില്‍ നിന്ന് ഊരിയത് ചൗഹാന്റെ ഇടപെടല്‍ മൂലമാണ്. അത്തരം ഫ്രോഡ് കമ്പനിയെ മേപ്പാടി തുരങ്കം കരാര്‍ ഏല്‍പിച്ചതിന്റെ പിന്നില്‍ ആരെന്ന് ഞാന്‍ എടുത്തു പറയേണ്ട കാര്യമുണ്ടോ? മുക്കുക, നക്കുക എന്ന മുദ്രാവാക്യം വിളിക്കുന്ന ദാസപ്പനല്ലാതെ (പിണറായി വിജയനെ അദ്ദേഹം പരാമര്‍ശിക്കുന്നത്) ആര്?- ബൈജു സ്വാമി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
''വയനാട് തുരങ്കപാത കേന്ദ്രമായ കല്ലടിയില്‍ തുരങ്കം നിര്‍മിക്കുന്ന ദിലീപ് ബില്‍ഡ്കോണ്‍ എന്ന കമ്പനി ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെങ്കിലും അന്തങ്ങള്‍ മിണ്ടാത്തതും ദാസപ്പന്‍ ഗര്‍ജിക്കാത്തതും എന്തെന്ന് അറിയില്ലെങ്കില്‍ ദേ പിടിച്ചോ അതിന്റെ കാരണം.
ദിലീപ് ബില്‍ഡ്കോണ്‍ ഒരു ഫ്രോഡ് ബിനാമി കമ്പനിയാണ്. അതിന്റെ ഉടമ ദിലീപ് സൂര്യവംശി മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ആയിരുന്ന ശിവരാജ് സിംഗ് ചൗഹാന്റെ അടുത്ത ബന്ധുവാണ്. NHAI യിലെ കൈക്കൂലി കേസില്‍ ജി യുടെ തന്നെ സിബിഐ 2022 ല്‍ കമ്പനിക്കെതിരെ കേസെടുക്കുകയും എക്‌സിക്യൂട്ടീവ് ഡയറക്ടറടക്കം 4 പേരെ അറസ്റ്റ് ചെയ്തതും ആണ്. ദിലീപ്പ് സൂര്യവംശിയെ കേസില്‍ നിന്ന് ഊരിയത് ചൗഹാന്റെ ഇടപെടല്‍ മൂലമാണ്. അത്തരം ഫ്രോഡ് കമ്പനിയെ മേപ്പാടി തുരങ്കം കരാര്‍ ഏല്‍പിച്ചതിന്റെ പിന്നില്‍ ആരെന്ന് ഞാന്‍ എടുത്തു പറയേണ്ട കാര്യമുണ്ടോ? മുക്കുക, നക്കുക എന്ന മുദ്രാവാക്യം വിളിക്കുന്ന ദാസപ്പനല്ലാതെ ആര്?
വര്‍ഗീയ വിഷമാണെങ്കിലും ആ കരാര്‍ വെള്ളാപ്പള്ളിക്ക് കൊടുക്കാമായിരുന്നു എന്നാണ് എന്റെയൊരിത്. കാരണം ഇതിലും ഫ്രാജൈല്‍ ആയ മലകളെ തുരന്ന് 5 കിലോമീറ്റര്‍ വരെയൊക്കെ നീളമുള്ള തുരങ്കങ്ങള്‍ വെള്ളാപ്പളി പണിതിട്ടുണ്ട്. കൂടാതെ എസ് എന്‍ ഡി പി യോഗം കുറെ ദശാബ്ദങ്ങളായി തുരന്ന് മണ്ണടക്കം എടുത്തു വീട്ടില്‍ കൊണ്ടുപോകുന്ന വെള്ളാപ്പള്ളി മേപ്പടിയിലെ മണ്ണ് തുരന്ന് കാണിച്ചുകുളങ്ങരയ്ക്ക് കൊണ്ടുപോയെയേനെ. അതിന്റെ വീതം ദാസപ്പന് കൊടുക്കുകയും ചെയ്‌തേനെയെന്നാണ് എന്റെ അഭിപ്രായം.