
പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, ഹക്കിം ഷാജഹാന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഐ നോബഡി എന്ന ചിത്രത്തിന്റെ റിലീസിംഗ് ടീസര്‍ പുറത്തിറങ്ങി.
നിരൂപക - പ്രേക്ഷക പ്രശംസ നേടിയ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി സുപ്രിയ മേനോനാണ് നിര്‍മിക്കുന്നത്.
ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയില്‍ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ഈ വര്‍ഷം ജൂലൈ മാസത്തില്‍ ആഗോള റിലീസായി ഐ നോബഡി തിയറ്ററുകളില്‍ എത്തും.
അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ 4 എക്‌സ്‌പെരിമെന്റ്‌സിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി.വി. സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയം, സംഘട്ടന സംവിധാനം- വാനിക്ക് ബെന്‍, കലൈ കിംഗ്സ്റ്റണ്‍, അമിത് ജോളി ബാസ്റ്റിന്‍, സൗണ്ട് ഡിസൈനര്‍- നിക്‌സണ്‍ ജോര്‍ജ്, വിഎഫ്എക്‌സ്- ലവാ കുശ, പ്രൊമോഷന്‍സ്- പൊഫാക്ഷിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍.വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്, ടീസര്‍ എഡിറ്റ്- ബ്ലെസ് തോമസ്.